
പാലക്കാട് : ചാലിശ്ശേരിയിൽ പിതാവ് ഓടിച്ച വാഹനത്തിൽ നിന്ന് തെറിച്ചുവീണ് അതേ വാഹനത്തിന്റെ ടയർ കയറി ആറുവയസുകാരന് ദാരുണാന്ത്യം. കോതച്ചിറ പുത്തൻ പീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. പിതാവിനൊപ്പം ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ഹൈസിൻ വാഹനത്തിന്റെ വാതിൽ തുറന്നു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിൽ വീണ കുട്ടിയുടെ ശരീരത്തിലൂടെ അതേ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി. ഇന്ന് രാവിലെ 9.45 ഓടുകൂടി ചാലിശ്ശേരി ആലിക്കരയിലാണ് അപകടമുണ്ടായത്. ഉടൻതന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ചാലിശ്ശേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |