SignIn
Kerala Kaumudi Online
Sunday, 03 May 2026 12.51 AM IST

ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ, പ്രഖ്യാപനങ്ങളല്ല ഉത്തരവുകളാണ് വേണ്ടതെന്ന് സമരസമിതി

Increase Font Size Decrease Font Size Print Page
asha-workers

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപകൽ സമരം 52-ാം ദിവസം പിന്നിടുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലായിരിക്കും ചർച്ച നടത്തുക. ഇത് മൂന്നാം തവണയാണ് ആശാവർക്കർമാരെ സർക്കാർ ചർച്ചയ്ക്കായി വിളിക്കുന്നത്. ആദ്യത്തെ രണ്ട് ചർച്ചകളും പരാജയമായിരുന്നു. നാളെ നടക്കാൻ പോകുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് സമരസമിതി പറയുന്നത്.

'കഴിഞ്ഞ രണ്ട് ചർച്ചയും പരാജയമായിരുന്നു. ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ ചർച്ച നടത്താതെ സമരത്തിൽ നിന്ന് പിൻമാറാനാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. നാളെ നടക്കാൻ പോകുന്ന ചർച്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന് അറിയാം. മ​റ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ഉറപ്പാക്കിയതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സർക്കാരിന്റെ പ്രഖ്യാപനങ്ങളല്ല ഉത്തരവാണ് വേണ്ടത്'- സമരസമിതി പ്രതികരിച്ചു.

ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിൽ അടക്കം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി നടന്ന കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. 'ഇൻസെന്റീവ് ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. 2023 - 2024 വർഷത്തെ കുടിശ്ശിക വിഷയവും പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചു. ആശാവർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചു.ആശാവർക്കർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും താൻ പറഞ്ഞത്. സമരം പിൻവലിക്കണമെന്നാണ് നിലപാട്. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രവുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ആശാ വർക്കർമാരെ അറിയിക്കും. എല്ലാവരുമായി ചർച്ച നടത്തണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടുണ്ട്'- മന്ത്രി പറഞ്ഞു.

TAGS: ASHAWORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.