SignIn
Kerala Kaumudi Online
Sunday, 03 May 2026 6.28 PM IST

അമ്പലപ്പുഴയിൽ വാക് പോരുമായി നേതാക്കൾ

Increase Font Size Decrease Font Size Print Page
hg

ആലപ്പുഴ : തിരഞ്ഞെടുപ്പ് ഫ ലം നാളെ വരാനിരിക്കെ, കേരളമാകെ ഉറ്റു നോക്കിയ പോരാട്ടം നടന്ന അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനും സിറ്റിംഗ് എം.എൽ.എയും ഇടതു സ്ഥാനാർത്ഥിയുമായ എച്ച്.സലാമും തമ്മിൽ വാക്പോര് മുറുകി.

തൊപ്പി വച്ച് ചെണ്ട കൊട്ടിത്തന്നവരുടെ അടുത്തു പോയി ജി.സുധാകരൻ തുള്ളിയാൽ മതിയെന്നും തന്റെ നേരെ തുളളാൻ വരേണ്ടെന്നുമാണ് സലാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ആർക്കാണ് ഭ്രാന്ത്‌ പിടിച്ചതെന്ന് ആലപ്പുഴക്കാർ തിരഞ്ഞെടുപ്പ് കാലത്ത് മനസിലാക്കിയിട്ടുണ്ട്. പഴയതു പോലെ ജി.സുധാകരൻ സി.പി.എമ്മുകാർക്ക് ക്ലാസെടുക്കാൻ വരേണ്ട. കോൺഗ്രസിനും ബി.ജെ.പി ക്കും ജമാഅത്തെ ഇസ്‌ലാമിക്കും ക്ലാസെടുത്താൽ മതി. സൂരി നമ്പൂതിരി മുതൽ കല്പകവാടി

വരെ “ എന്ന പേരിൽ നവമാധ്യമം വഴി കേരളത്തെ അറിയിക്കണമെന്നാണ് ആഗ്രഹം. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം 10 ദിവസത്തിനുള്ളിൽ പരമ്പര എഴുതിത്തുടങ്ങും. അപകീർത്തികരമായ കള്ള പ്രചാരവേല നടത്തിയ ബി.ജെ.പി സ്ഥാനാർഥി അരുൺ അനിരുദ്ധൻ, നേതാക്കളായ അഡ്വ.ഗണേഷ് കുമാർ, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമന ടപടി സ്വീകരിക്കും.

എച്ച്.സലാമിന് തീവ്രവാദബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ജി.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സലാം ഇപ്പോഴും ഭ്രാന്ത് പിടിച്ച് നടക്കുകയാണോ. തനിക്കെതിരായ തെളിവ് പുറത്തുവിടാൻ എന്തിനാണ് വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തായിരുന്നില്ലേ അത് പുറത്തുവിടേണ്ടത്. കോടതി സലാമിന്റെ പോക്കറ്റിൽ ഇരിക്കുന്ന കളിപ്പാട്ടമല്ല. താൻ പാർട്ടി മാറിയിട്ടില്ല. കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചതാണ്. സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിട്ടില്ല. അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ആശ്വാസമായെന്നും കോൺഗ്രസ് വലിയ സഹായം ചെയ്തെന്നും സുധാകരൻ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.