SignIn
Kerala Kaumudi Online
Sunday, 03 May 2026 10.46 AM IST

ചെന്നൈ മിന്നി,​മുംബയ് മങ്ങി

Increase Font Size Decrease Font Size Print Page
d

ചെ​ന്നൈ​:​ ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മുംബയ് ഇന്ത്യൻസിനെ 8 വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾ​നിലനിറുത്തി. ആദ്യം ബാറ്റ് ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 159​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ചെ​ന്നൈ​ ​18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (160/2). ക്യാപ്‌ടന്റെ ഇന്നിംഗ്‌സുമായി കളം നിറഞ്ഞ റുതുരാജ് ഗെയ്‌ക്‌വാദാണ് (പുറത്താകാതെ 48 പന്തിൽ 67) ചെന്നൈയുടെ ചേസ് മാസ്‌റ്ററായത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ കാർത്തിക് ശർമ്മ അർദ്ധ സെഞ്ച്വറിയുമായി (പുറത്താകാതെ 40 പന്തിൽ 54) ക്യാപ്ടനൊപ്പം ചെന്നൈയുടെ വിജയത്തിൽ ബാറ്റ് കൊണ്ട് നിർണായക പങ്കുവഹിച്ചു. തകർക്കപ്പെടാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 75 പന്തിൽ 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ‌ഞ്ജു സാംസൺ (11), ഉർവി പട്ടേൽ (12 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്‌ക്ക് നഷ്‌ടമായത്.

നേരത്തേ ടോ​സ് ​നേ​ടി​ ​ആ​ദ്യം​ബാ​റ്റ് ​ചെ​യ്ത​ ​മും​ബ​യ്‌​യെ​ ​കൃ​ത്യ​ത​യോ​ടെ​ ​പ​ന്തെ​റി​ഞ്ഞ​ ​ചെ​ന്നൈ​ ​ബൗ​ള​ർ​മാ​ർ​ ​വ​ലി​യ​ ​സ്കോ​റി​ലേ​ക്ക് ​പോ​കാ​തെ​ ​പി​ടി​ച്ചു​കെ​ട്ടു​ക​യാ​യി​രു​ന്നു.37​ ​പ​ന്തി​ൽ​ 57​ ​റ​ൺ​സെ​ടു​ത്ത​ ​ന​മ​ൻ​ ​ധി​റാ​ണ് ​മും​ബ​യ്‌​യു​ടെ​ ​ടോ​പ് ​‌​സ്‌​കോ​റ​ർ.​ ​റ​യാ​ൻ​ ​റി​ക്ക​ൽ​റ്റ​ൺ​ ​(24​ ​പ​ന്തി​ൽ​ 37​),​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ് ​(21​)​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ ​ടീം​ ​സ്‌​കോ​ർ​ 1​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ത​ന്നെ​ ​മും​ബ​യ്ക്ക് ​ഓ​പ്പ​ണ​ർ​ ​റോ​ളി​ലെ​ത്തി​യ​ ​വി​ൽ​ ​ജാ​ക്ക്‌​സി​നെ​ ​ന​ഷ്ട​മാ​യി​രു​ന്നു.​ ​അ​ൻ​ഷു​ൽ​ ​കാം​ബോ​ളി​ന്റെ​ ​പ​ന്തി​ൽ​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​രാ​മ​കൃ​ഷ്ണ​ ​ഘോ​ഷാ​ണ് ​മ​നോ​ഹ​ര​മാ​യ​ ​ക്യാ​ച്ചി​ലൂ​ടെ​ ​ജാ​ക്ക്‌​സി​നെ​ ​പു​റ​ത്താ​ക്കി​യ​ത്.​ ​കാം​ബോ​ജ് ​മൂ​ന്നും​ ​നൂ​ർ​ ​അ​ഹ​മ്മ​ദ് ​ര​ണ്ടും​ ​രാ​മ​കൃ​ഷ്ണ​ ​ഘോ​ഷും​ ​ഓ​വ​ർ​ട്ട​ണും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.

ഈ സീസണിൽ മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ചെന്നൈ മുംബയ്‌ക്കെതിരെ വൻ വിജയങ്ങളാണ് സ്വന്തമാക്കായിത്. മുംബയ്‌യിൽ നടന്ന മത്സരത്തിൽ 103 റൺസിനായിരുന്നു മുംബയ്‌യുടെ ജയം.

9 മത്സരങ്ങളിൽ നിന്ന് 4-ാം ജയത്തോടെ 8 പോയിന്റായ ചെന്നൈ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറി.

9 മത്സരങ്ങളിൽ 7 മത്തെ തോൽവി വഴങ്ങിയ മുംബയ് 4 പോയിന്റുമായി 9-ാമതാണ്.

സൂര്യവംശിയുടെ വിക്കറ്റ്

വന്യമായി ആഘോഷിച്ച

ജാമീസണ് താക്കീത്

ജയ്പൂർ: ഐ.പി.എല്ലിൽ കഴി‌ഞ്ഞ ദിവസം രാജസ്ഥാന്റെ കൗമാരവിസ്മയം വൈഭവ് സൂര്യവംശിയുടെ വിക്കറ്റെടുത്തതിന് പിന്നാലെ നടത്തിയ ആഘോഷ പ്രകടനത്തിന് ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കെയ്ൽ ജാമീസണെതിരെ നടപടി. സംഭവത്തിൽ ജാമീസണ് താക്കീത് നൽകിയ ഐ.പി.എൽ ഗവേണിംഗ് ബോഡി താരത്തിന് ഒരു ഡി മെറിറ്റ് പോയിന്റും ചുമത്തി.

എന്നാൽ താൻ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്നും വിക്കറ്റു കിട്ടിയപ്പോൾ മതിമറന്നു പോയെന്നും ജാമീസൺ പറഞ്ഞു. ‘ഒരു 15 വയസുകാരൻ കുട്ടിയെ ഞാന്‍ ജീവിതത്തിൽ ഇത്രയും ഭയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. വൈഭവിനു വേണ്ടി ഞങ്ങൾക്കു പ്രത്യേക പ്ലാനുകൾ ഉണ്ടായിരുന്നു. അതു കൃത്യമായി നടപ്പാക്കാനായതിൽ സന്തോഷമുണ്ട്.- ജാമീസൺ വ്യക്തമാക്കി.

മത്സരത്തിൽ ഡൽഹി 7 വിക്കറ്റിന്റെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 225 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 19.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (226/3)

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.