കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് ഭരണകക്ഷി എം.എൽ.എമാർ. അഞ്ചാം തവണത്തെ എം.എൽ.എ. ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന് ഇന്ന് അറിയാം. 2006 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി. യു. കുരുവിളയ്ക്ക് ആയിരുന്നു വിജയം. അന്ന് ഭരണവും എൽ.ഡി.എഫിന് ആയിരുന്നു. കാലാവധി തീരും മുമ്പേ യു. ഡി. എഫിലേക്ക് കൂറുമാറിയ ടി. യു. കുരുവിള പിന്നീട് പ്രതിപക്ഷ നിരയിലെത്തി. 2011 ൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച ടി. യു. കുരുവിള വിജയിക്കുകയും ഭരണകക്ഷി എം.എൽ.എ ആകുകയും ചെയ്തു. 2016 ലും 2021 ലും വിജയിച്ചത് ആന്റണി ജോൺ. രണ്ട് തവണയും അദ്ദേഹം ഭരണകക്ഷി എം.എൽ.എ. തന്നെ ആയിരുന്നു. ഇത്തവണ വിജയിക്കുന്നത് ഭരണകക്ഷി എം.എൽ.എ. ആകുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി ആന്റണി ജോണും യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഷിബു തെക്കുംപുറവും ആണ് ജനവിധി തേടിയിട്ടുള്ളത്. 2021ൽ ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആന്റണി ജോണിന് ആയിരുന്നു വിജയം. 6600 വോട്ട് ആയിരുന്നു ഭൂരിപക്ഷം. എൻ.ഡി.എയുടെ അജി നാരായണനും എസ്.ഡി.പി.ഐയുടെ റോയി അറക്കലും ഉൾപ്പടെ ഏഴ് സ്ഥാനാർത്ഥികളാണ് കോതമംഗലത്തുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |