
കോട്ടയം : എം.ജി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് ഫസ്റ്റ് എയ്ഡ്, മ്യൂസിക് (ലെവൽ1) കോഴ്‌സുകളിലാണ് അവസരം. ബേസിക് ഫസ്റ്റ് എയ്ഡ് കോഴ്‌സിന് പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. 10 ഞായറാഴ്ചകളിലായി നടത്തുന്ന കോഴ്‌സിന് 3200 രൂപയാണ് ഫീസ്. മ്യൂസിക് കോഴ്‌സിന് മലയാളം എഴുതാനും വായിക്കാനും അറിയണം. താത്പര്യമുള്ളവർ ജൂൺ 4ന് വകുപ്പിൽ എത്തണം. ഫോൺ : 04812733399, 08301000560.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |