
കോവളം: വെങ്ങാനൂർ അഷ്ടപദി സ്കൂൾ ഒഫ് മ്യൂസിക് ആൻഡ് ആർട്സിന്റെ 35 -ാമത് വാർഷികാഘോഷം സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ പുഷ്പവതി പൊയ്പ്പാടത്ത് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വിശ്വനാഥൻ നായർ അദ്ധ്യക്ഷനായിരുന്നു.സംഗീതജ്ഞനും റിട്ട.പ്രൊഫ.വെൺപകൽ സുരേന്ദ്രനെ അനുമോദിച്ചു. സംഗീതജ്ഞയും ആർട്ടിസ്റ്റുമായ മാവേലിക്കര എസ്.കൺമണി അഷ്ടപദി കലാശ്രേഷ്ഠപുരസ്‌കാരം ഏറ്റുവാങ്ങി.നാടകവേദി രംഗപ്രഭാത് ഡയറക്ടർ ഗീത രംഗപ്രഭാത്,ഡോക്യുമെന്ററി ഡയറക്ടറും മാദ്ധ്യമപ്രവർത്തകനുമായ ഗിരീഷ് പരുത്തിമഠം,അഷ്ടപദി രക്ഷാധികാരി ആർട്ടിസ്റ്റ് അമൃത് ലാൽ ചിറക്കടവ്,അഷ്ടപദി ഡയറക്ടർ ഡോ.സതീദേവി.ഡി. മണിമല,അഡ്വ.അശ്വതി സോമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |