
തിരുവനന്തപുരം: നാലുവർഷം മുമ്പ് പ്രധാനമന്ത്രി ആരംഭിച്ച റോസ്ഗർ മേള വെറുമൊരു നിയമനപ്രക്രിയ മാത്രമല്ലെന്നും,യുവശക്തിയെ ദേശീയ ശക്തിയായി മാറ്റാനുള്ള മഹത്തായ ദർശനമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.19-ാമത് ദേശീയ റോസ്ഗർ മേളയുടെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സംഘടിപ്പിച്ച തൊഴിൽമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
130ഓളം ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ വിതരണം ചെയ്തു.ചടങ്ങിൽ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ,മേയർ വി.വി.രാജേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |