
കല്ലമ്പലം: ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷനും വർക്കല അനൂപ്സ് ഇൻസൈറ്റ് ഐ ഹോസ്പിറ്റലും പള്ളിക്കൽ അൽഷിഫ മെഡിക്കൽ സെന്ററും സംയുക്തമായി ഡീസന്റ്മുക്ക് കെ.സി.എം എൽ.പി സ്‌കൂളിൽ,സൗജന്യ നേത്ര പരിശോധനയും ജനറൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.ജെ.ജിഹാദ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് നാസിം.എസ് അദ്ധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് അംഗം ബിജു.പി സ്വാഗതവും ട്രഷറർ എസ്.സുനിൽകുമാർ നന്ദിയും പറഞ്ഞു.പഞ്ചായത്തംഗങ്ങളായ ജി.വിജിൻ,സുമയ്യ റംസാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |