SignIn
Kerala Kaumudi Online
Sunday, 03 May 2026 6.10 PM IST

'സജ്ജരായിരിക്കൂ, ജയിച്ചാൽ നേരെ റിസോർട്ടിലേക്ക്'; സ്ഥാനാർത്ഥികൾക്ക് നിർദ്ദേശവുമായി വിജയ്, ആകാംഷയിൽ തമിഴ്നാട്

Increase Font Size Decrease Font Size Print Page
vijay

ചെന്നൈ: ആകാംഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ റിസോർട്ട് രാഷ്ട്രീയത്തിന് സാക്ഷിയാകാൻ ഒരുങ്ങി തമിഴ്നാട്. സൂപ്പർ താരം വിജയ്‌യുടെ തമിഴക വെട്രി കഴകമാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ പദ്ധതിയിടുന്നത്. മഹാബലിപുരത്തെ പൂഞ്ചേരിയിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയെന്നാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ബുധനാഴ്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ, മേയ് 4 ന് വിജയിക്കുന്ന സ്ഥാനാർത്ഥികൾ ഉടൻ തന്നെ പനയൂരിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തണമെന്ന് വിജയ് പ്രസ്താവന ഇറക്കിയിരുന്നു. പിന്നാലെയാണ് റിസോർട്ട് രാഷ്ട്രീയം സജീവമായത്. പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങളിൽ ഡിഎംകെ സഖ്യത്തിനും ടിവികെയ്ക്കും അധികാരം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇതോടെയാണ് ജയിക്കുന്ന സ്ഥാനാർത്ഥികൾ റിസോർട്ടിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷൻ കൂടിയായ വിജയ് രംഗത്തെത്തുന്നത്.

സംസ്ഥാന തല നേതാക്കളുടെ യോഗങ്ങൾ ടിവികെ സംഘടിപ്പിക്കുന്നത് പൂഞ്ചേരിയിലെ ഈ റിസോർട്ടിൽ വച്ചാണ്. 100ൽ കൂടുതൽ പേർക്ക് താമസിക്കാൻ സാധിക്കുന്നതാണ് ഈ റിസോർട്ട്. 'സീറ്റ് നേടിയ ശേഷം എവിടേക്കും പോകരുത്' എന്ന് സ്ഥാനാർത്ഥികളോട് വിജയ് പരിഹാസപൂർവ്വം പറഞ്ഞതായും റിപ്പോർട്ടുണ്ട്. എല്ലാ സാഹചര്യങ്ങൾക്കും സജ്ജരായിരിക്കാൻ വിജയ് തന്റെ പാർട്ടിയുടെ നിയമ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രാതിനിധ്യം നൽകാൻ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആധവ് അർജുനയോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ടിവികെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം ടിവികെയ്ക്ക് അനുകൂലമാണ്. ഇതിനെത്തുടർന്ന്, വിജയ്‌യെ പ്രശംസിച്ച് ഡിഎംകെയുടെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ രംഗത്തെത്തിയിരുന്നു. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ് വൈകോയുടെ പ്രസ്താവന. എന്നാൽ ടിവികെ നിർണായകമായ സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ടെങ്കിലും, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവേകളും വ്യക്തമാക്കുന്നത്. യുവാക്കൾക്കായി നൽകിയ വാഗ്ദാനങ്ങളും ഉയർന്ന പോളിംഗ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, KERALA, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.