SignIn
Kerala Kaumudi Online
Friday, 19 April 2024 10.36 PM IST

ചാറ്റ് ജി.പി.ടിക്ക് എതിരാളി ആയെത്തുന്നു ബാർഡ്

bard

കാലിഫോർണിയ: ചാറ്റ് ജി.പി.ടിയ്ക്ക് പകരമായി ഗൂഗിൾ സെർച്ചിൽ മാതൃസ്ഥാപനമായ ആൽഫബെറ്റ് ബാർഡ് അവതരിപ്പിച്ചു. എക്സ്പെരിമെന്റൽ കോൺവെർസേഷണൽ ആർട്ട്ഫിഷ്യൽ ഇന്റലിജൻസ് സർവീസ് ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും സംഭാഷണങ്ങളിൽ പങ്കുകൊള്ളുകയും ചെയ്യും. മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പൺ എ.ഐ അവതരിപ്പിച്ച ചാറ്റ് ജി.പി.ടി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടിനുള്ള മറുപടിയാണ് പുതിയ സംവിധാനം. തമാശ പറയാനും ലേഖനങ്ങളും കവിതകളുമെഴുതാനും കഴിയുന്ന ഓപ്പൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരെ വേഗം ജനപ്രിയമാകുകയായിരുന്നു. ഗൂഗിൾ സെർച്ചിന് ഭീഷണിയായി ചാറ്റ് ജി.പി.ടി വളരുമെന്ന ആശങ്കകളും ഉയർന്നിരുന്നു.

ബാർഡ് എന്ന പേരിൽ ആശയവിനിമയം നടത്താൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് പരീക്ഷണാർത്ഥം തുറന്നുകൊടുക്കുകയാണെന്ന് കമ്പനി മേധാവി സുന്ദർ പിച്ചൈ ബ്ളോഗിൽ കുറിച്ചു. ഒരു വർഷം മുമ്പ് ഗൂഗിൾ അവതരിപ്പിച്ച ലാംഗ്വേജ് മോഡൽ ഫോർ ഡയലോഗ് ആപ്ലിക്കേഷൻസ് എന്ന ലാംഡ എ.ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സേവനമാണ് ബാർഡ്.

ഇന്റർനെറ്റിലെ അടിസ്ഥാന വിവരങ്ങളുടെയും ഉപയോക്താക്കളുടെ മറുപടികളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളും ഉൾക്കൊണ്ടാവും ബാർഡിന്റെ പ്രവർത്തനം.

ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായി ലഭ്യമാക്കുന്ന സംവിധാനം വരുന്ന ദിവസങ്ങളിൽ മറ്റുള്ളവർക്കും ലഭ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.