ബഡ്ജറ്റ് 40 കോടി
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിന് കൊച്ചിയിൽ പൂജയോടെ തുടക്കം.
മിന്നൽ മുരളിക്കുശേഷം മലയാളത്തിലേക്ക് വരുന്ന സൂപ്പർ ഹീറോ ചിത്രത്തിന് 40 കോടിയാണ് ബഡ്ജറ്റ്. ഒരു ഗന്ധർവ്വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്നത് നർമ്മ നിമിഷങ്ങളിലൂടെ അവതരിപ്പിക്കുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു വിഷ്ണു അരവിന്ദ് . കൽക്കിശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നാണ് രചന.
ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റർ അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |