ലീച്- ഇരു ചിത്രങ്ങളുടെയും സംവിധായകർ നവാഗതർ
മികച്ച വിജയം നേടുകയാണ് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഇരട്ടയും വെടിക്കെട്ടും. നവാഗതരാണ് ഇരുചിത്രങ്ങളുടെയും സംവിധായകർ. ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തുന്ന ഇരട്ട നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്യുന്നു.
ഡിവൈ.എസ്.പി പ്രമോദ് കുമാർ, ഇരട്ട സഹോദരൻ എ.എസ്.െഎ വിനോദ് കുമാർ ഇവരുടെ ജീവിതമാണ് ഇരട്ട . സ്വഭാവംകൊണ്ട് വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന പൊലീസ് സഹോദരന്മാരായി ജോജു ജോർജ് അതിശയപ്പിച്ചു. ജോസഫിനുശേഷം ലഭിച്ച ശക്തമായ പൊലീസ് വേഷമാണ് ജോജുവിന്റേത്.തിരക്കഥാകൃത്ത് എന്ന നിലയിലും രോഹിത് എം.ജി. കൃഷ്ണൻ വിജയിച്ചിട്ടുണ്ട്.അഞ്ജലി, അഭിറാം, സാബു, ജയിംസ് ഏല്യാ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, സ്രിന്ധ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അമ്മു പാത്തു പാപ്പു പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
നടൻമാരും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് പ്രേക്ഷകർക്ക് ത്രില്ലർ അനുഭവം നൽകുന്നു. കാമറയ്ക്ക് മുൻപിൽ നായകന്മാരായി ഇരുവരും ശക്തമായ പകർന്നാട്ടമാണ് നടത്തുന്നത്. ചിത്രത്തിൽ പുതുമുഖം ഐശ്വര്യ അനിൽകുമാർ നായിക വാഗ്ദാനമായി മാറുന്നു. ഇരുനൂറോളം പുതുമുഖതാരങ്ങൾ വെടിക്കെട്ടിൽ അണിനിരക്കുന്നുണ്ട്. രതീഷ് റാമാണ് ഛായാഗ്രഹണം. ബാദുഷ സിനിമാസിന്റെയും ശ്രീഗോകുലം മൂവീസിന്റെയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |