മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സ്നേഹയും ശ്രീകുമാറും ശ്രദ്ധേയരാകുന്നത്. താരദമ്പതികളായ ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. തന്റെ വ്ളോഗിലൂടെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സനേഹ. വിശേഷം ഒന്നും ആയില്ലേ എന്നാണ് ആളുകൾ ചോദിച്ചിരുന്നത്. ഇപ്പോൾ അത് നിങ്ങളുമായി പറയാനുള്ള സമയമായി. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട് കുറച്ചായി. എങ്കിലും പറയാൻ സമയമായത് ഇപ്പോഴാണ്. ഡോക്ടറെ ഒക്കെ കണ്ടിട്ട്, എല്ലാം ഓകെ ആയിട്ട് പറയാം എന്നു കരുതിയാണ് ഇതുവരെ പറയാതിരുന്നത് . ഇപ്പോൾ അഞ്ചുമാസമായി. ഗർഭിണിയാണെന്ന് അറിയാതെ ആദ്യ മാസങ്ങളിൽ കുറെ യാത്ര ചെയ്തു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹ പറഞ്ഞു.
നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |