ആലപ്പുഴ: ചിന്താ ജെറോമിനെ കുറിച്ച് താൻ പറഞ്ഞ വാക്കുകൾ നന്നായെന്ന് പല സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പറഞ്ഞതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇടത് പ്രവർത്തകർ രഹസ്യമായി പറയാനാഗ്രഹിച്ചതാണ് താൻ പറഞ്ഞത്. പുറത്ത് അവർ എതിർക്കുന്നുവെന്നേയുള്ളു. രഹസ്യത്തിൽ താൻ പറഞ്ഞതിനോട് യോജിക്കുന്നവരാണ് കൂടുതലുമെന്ന് കെ.സുരേന്ദ്രൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |