കൗമുദി മൂവീസിന്റെ വാട്‌സ് ഇൻ മൈ ബാഗ് എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ നടി അഞ്ജലി നായരാണ് വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയിരിക്കുന്നത്. തന്റെ ബാഗിനുള്ളിൽ സ്ഥിരമായി കാണാറുള്ള വസ്തുക്കൾ ആരാധകർക്ക് പരിചയപ്പെടുത്തുകയായിരുന്നു താരം.
ഖത്തറിൽ ആദ്യമായി കുടുംബത്തോടൊപ്പം പോയപ്പോൾ വാങ്ങിയ ബാഗാണ് താരം ആദ്യം പരിചയപ്പെടുത്തിയത്. പേന, ഡയറി, എല്ലാ ദിവസത്തെയും കണക്ക് എഴുതി സൂക്ഷിക്കുന്ന ബുക്ക് എന്നിവയാണ് വലിയ ബാഗിൽ എപ്പോഴും കാണുക. പിന്നെ ചെറിയൊരു ബാഗിലായി സെറ്റാഫിലിന്റെ മോയിസ്‌ചറൈസർ, ലിപ് ലൈനർ, ലിപ് ബാം, ഐബ്രോ പെൻസിൽ, കാജൽ, ചീർപ്പ്, ഹെയർ ക്ളിപ്പ്, കുങ്കുമം പൊടി എന്നിവയും മിക്കപ്പോഴും കാണുമെന്ന് താരം പറയുന്നു. അധികം മേക്കപ്പ് ചെയ്യാൻ ഇഷ്ടപ്പെടാത്തതിനാൽ കൂടുതലും മോയിസ്‌ചറൈസറാണ് ഉപയോഗിക്കുന്നതെന്നും അഞ്ജലി നായർ വെളിപ്പെടുത്തി. ഹെർബൽ സെൻസിന്റെ ഓർഗാനിക് ബീറ്റ്‌റൂട്ട് ലിപ് ബാം ആണ് താൻ ഉപയോഗിക്കുന്നതെന്നും ഇതുവരെ ഉപയോഗിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണെന്നും താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |