SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.30 PM IST

നടൻ കാലടി ജയൻ അന്തരിച്ചു

Increase Font Size Decrease Font Size Print Page
kalady


തിരുവനന്തപുരം: സിനിമാ സീരിയൽ നടനും നിരവധി സീരിയലുകളുടെ നിർമ്മാതാവുമായ മണക്കാട് കാലടി പൈലിങ്ങൽ ഹൗസിൽ കാലടി ജയൻ (72) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു മരണം. ടൈറ്റാനിയത്തിലെ മുൻ ഉദ്യോഗസ്ഥനാണ്.
പി.രാമചന്ദ്രൻ എന്നാണ് യഥാർത്ഥ പേര്. കലാരംഗത്ത് സജീവമായപ്പോഴാണ് കാലടി ജയൻ എന്ന പേര് സ്വീകരിച്ചത്. പ്രൊഫഷണൽ നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ കാലടി ജയൻ കിരീടം, കളിക്കളം, അപൂർവം ചിലർ, ചെറിയ ലോകവും വലിയ മനുഷ്യരും തുടങ്ങി 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽക്കാവടി എന്ന ചിത്രത്തിലെ അഴകപ്പൻ ശ്രദ്ധേയമായിരുന്നു. സ്വപ്നം എന്ന സീരിയലിൽ ജി.കെ. പിള്ളയുമൊത്തുള്ള നേത്രാവതി എന്ന കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാലടി ജയന്റെ തറവാട് നിരവധി മലയാള സിനിമകളുടെ ഷൂട്ടിങ്ങിന് സൗജന്യമായി നൽകിയിരുന്നു.
1004 എപ്പിസോഡുകളുള്ള കാര്യം നിസ്സാരം എന്ന സീരിയലിന്റെയും മുംബയ് ആസ്ഥാനമായ പി.എം.ഐ എന്റർടെയിൻമെന്റിനുവേണ്ടി 20 ഓളം സീരിയലുകളുടെയും നിർമ്മാതാവാണ്. നാടകം, സീരിയൽ രംഗത്തെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭാര്യ: എസ്.ഗീത. മകൾ: പരേതയായ സ്മിത.ആർ.ജി. മരുമകൻ: സതീഷ് കല്യാണരാമൻ (യു.എസ്). സംസ്‌കാരം നാളെ വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ.

TAGS: KALADY JAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY