SignIn
Kerala Kaumudi Online
Tuesday, 08 July 2025 6.34 PM IST

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മക്കളോട് മാതാപിതാക്കൾ ഒരിക്കലും ഇക്കാര്യങ്ങൾ പറയാൻ പാടില്ല

Increase Font Size Decrease Font Size Print Page
exam

നമ്മുടെ കുട്ടികൾ ഒരു പരീക്ഷാ കാലത്തിലേക്ക് കടക്കുകയാണ്. കുട്ടികൾ വളരെ തീവ്രമായി പഠിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. പ്രതേകിച്ച് പൊതു പരീക്ഷകളും തുടർന്ന് മത്സര പരീക്ഷയുടെയും മാസങ്ങൾ ആണ് വരാൻ പോകുന്നത്. ഈ അവസരത്തിൽ കുട്ടികളും രക്ഷിതാക്കളും മനസിലാക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

പ്രതേകിച്ച് ഈ അവസരത്തിൽ പഠനകാര്യങ്ങളിൽ രക്ഷിതാക്കൾ കൂടുതലായി സമ്മർദ്ദം കുട്ടികളിൽ ചെലുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം സമ്മർദ്ദങ്ങൾക്കുള്ളതല്ല, മറിച്ച് പഠിച്ച കാര്യങ്ങൾ ആവർത്തിച്ച് പഠിക്കുന്നതിനും വിട്ടുപോയ പ്രധാന ഭാഗങ്ങൾ പഠിക്കുന്നതിനുമുള്ള സമയമാണ്. ഈ സമയം കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത് അവരുടെ പരീക്ഷയിലെ പ്രകടനത്തെ ബാധിക്കുന്നതിനും കാരണമാകും. കുട്ടികൾക്ക് സമ്മർദ്ദങ്ങൾ ഇല്ലാതെ സ്വയം പഠിക്കുന്നതിനുള്ള അവസരമാണ് ഈ അവസരത്തിൽ ഉണ്ടാക്കേണ്ടത്. കുട്ടികൾ സ്വയം സമ്മർദ്ദത്തിൽ ആക്കുന്ന പ്രവണതയും കണ്ടു വരുന്നു.

കുട്ടികൾ സ്വയം ചെലുത്തുന്ന സമ്മർദ്ദം ആണെങ്കിലും രക്ഷകർത്താക്കളുടെ സമ്മർദ്ദം ആണെങ്കിലും കൂടുതലായും സംഭവിക്കുന്നത് മറ്റുള്ളവരുമായി താരതമ്മ്യപ്പെടുത്തുന്നതിലൂടെയാണ്. മറ്റുള്ളവരുമായുള്ള താരതമ്യം പൂർണമായും ഒഴുവാകേണ്ടത് ഫലപ്രദമായ പഠനത്തിന് ആവശ്യമാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾ ആരും റിസൾട്ടിനെ കുറിച്ച് ചിന്തിക്കരുത്. പകരം എന്റെ അറിവ് വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ആത്മാർത്ഥമായും സത്യസന്ധമായും വിശ്വസ്തതയോടും കൂടെ ഉള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത്. ഈ സമീപനം വിദ്യാർത്ഥികളിൽ യഥാർത്ഥമായ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

ഒരു കൃത്യമായ ദിനചര്യ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുക. അത് എല്ലാദിവസവും ഒരുപോലെ ആകത്തക്ക നിലയിൽ ക്രമീകരിക്കുക. പ്രതേകിച്ച് ഉറക്കം, ഭക്ഷണം, വ്യായാമം, പഠനം മുതലായവ. ഇതിൽ പരീക്ഷ നടക്കാൻ പോകുന്ന സമയം അതേ രീതിയിലുള്ള മാതൃകാ പരീക്ഷകൾ സ്വന്തമായി എല്ലാദിവസവും ചെയ്തുനോക്കു. ഉദാഹരണത്തിന് പരീക്ഷ എല്ലാദിവസവും പത്തു മണിമുതൽ പന്ത്രണ്ടു മണിവരെയും രണ്ടു മണിമുതൽ നാലുമണിവരെയും ആണെങ്കിൽ ഇപ്പോഴേ എല്ലാ ദിവസവും ആ സമയം വേറെ ഒന്നിലും വ്യാപൃതരാവാതെ മാതൃക പരീക്ഷക്കൊ ഉത്തരങ്ങൾ എഴുത്തിനോക്കുന്നതിനോ മുൻകാല ചോദ്യങ്ങൾ ചെയ്ത്‌ നോക്കുന്നതിനോ ഉപയോഗിക്കുക. ഇത് പരീക്ഷാപ്പേടി കുറയ്ക്കുന്നതിന് സഹായിക്കും.

പരീക്ഷ എഴുതാൻ പോകുന്ന മിക്കവരിലും ചെറിയ രീതിയിലുള്ള പെർഫോമൻസ് ആംഗ്സൈറ്റി ഉണ്ടാകാറുണ്ട്. ഇത് വലിയ പ്രശ്നമായി കാണേണ്ടതില്ല. കാരണം ചെറിയ രീതിയിലുള്ള പെർഫോമൻസ് ആംഗ്സൈറ്റി നമ്മുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും പരീക്ഷയെ കുറേക്കൂടെ സീരിയസ് ആയി സമീപിക്കുന്നതിനും സഹായിക്കും. ഉത്ക്കണ്ട ഒരു പ്രശ്നമായി മാറുന്നത് പരീക്ഷ എഴുതുന്നതിനു തടസം ആകുന്നെങ്കിൽ മാത്രമാണ്. അങ്ങനെ ഉണ്ടെങ്കിൽ കുറച്ചുകൂടെ സൂക്ഷ്മമായി ഒരു മാനസിക വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്.

അതുപോലെ പഠിക്കാൻ ഇഷ്ടമുള്ള വിഷയങ്ങൾ ആദ്യം കുറച്ചു സമയമെടുത്ത് പഠിക്കുകയും പിന്നീട്‌ പ്രയാസം ഉള്ള വിഷയങ്ങൾ കൂടുതൽ സമയം എടുത്ത് പഠിക്കുകയും ചെയ്യുന്നത് കുറച്ചുകൂടെ വിദ്യാർത്ഥികളെ സഹായിക്കും.

Nithin A.F.
Consultant Psychologist
SUT Hospital, Pattom, Trivandrum.

TAGS: HEALTH, LIFESTYLE HEALTH, EXAM, SSLC EXAM, KERALA SSLC, SCHOOL EXAMS IN KERALA, PLUS TWO EXAM, EXAM PRECUATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.