പരിചയമില്ലാത്ത ചെടികളുടെയോ, ഫലങ്ങളുടേയോ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് വിവരങ്ങൾ തിരക്കുന്നത് ചിലരുടെ പതിവാണ്. അടുത്തിടെ വിചിത്രമായ ആകൃതിയുള്ള ഒരു ഫലത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ട്വിറ്ററിൽ പങ്കിട്ട ചിത്രത്തിലെ പഴത്തെ വളരെ കുറച്ച് പേർക്ക് മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞുള്ളു.
'കുറച്ചുപേർക്ക് മാത്രമേ ഈ പഴം തിരിച്ചറിയാൻ കഴിയൂ' എന്ന വാചകത്തോടെയാണ് സോണാലി ശുക്ല ഈ ചിത്രം പങ്കുവച്ചത്. കാഴ്ചയിൽ പുളിപോലെ തോന്നിക്കുന്ന പഴത്തിന്റെ ചിത്രം 20 ലക്ഷത്തോളം ആളുകളാണ് കണ്ടത്. എന്നാൽ വളരെ കുറച്ചാളുകൾക്ക് മാത്രമാണ് ഇത് തിരിച്ചറിയാനും, പഴത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും കഴിഞ്ഞത്.
कम ही लोग बता पाएंगे इस फल के बारे में pic.twitter.com/eWvALP4vMJ
— Sonali Shukla (@Sonali_S2) February 23, 2023
ജംഗിൾ ജിലേബി എന്ന പേരാണ് കൂടുതൽ ആളുകളും പഴത്തെ വിളിക്കുന്നതിനായി ഉപയോഗിച്ചത്. കാഴ്ചയിൽ പുളിയോട് സാമ്യമുണ്ടെങ്കിലും അങ്ങേയറ്റം മധുരമുള്ള പഴമാണ് ഇതെന്നാണ് അറിയുന്നവർ പറയുന്നത്. രണ്ട് മാസം എടുത്താൽ മാത്രമേ ജംഗിൾ ജിലേബി സ്വാദേറിയ പഴമായി മാറുകയുള്ളു. ഗംഗാ ജലേബി എന്ന പേരിലും ചിലയിടങ്ങളിൽ ഈ പഴം അറിയപ്പെടുന്നു. പയർ വർഗത്തിൽപ്പെട്ട ഈ ചെടിയുടെ ഫലം വെളുത്തതും പൂർണ്ണമായും പാകമാകുമ്പോൾ ചുവപ്പായും മാറുമെന്നും, മെക്സിക്കോയിൽ നിന്നുള്ള ഈ പഴം തെക്കുകിഴക്കൻ ഏഷ്യയിൽ ധാരാളമായി കാണപ്പെടുന്നുണ്ടെന്നും ഒരാൾ അഭിപ്രായപ്പെടുന്നു.
വിദേശ പഴമായ ഇതിന് ആകൃതിയുടെ പ്രത്യേകത കാരണമാണ് ജംഗിൾ ജിലേബി എന്ന പേര് ലഭിച്ചതെന്ന് കുറച്ചാളുകൾ വാദിക്കുന്നു. ഈ പഴം രുചിയിൽ മാത്രമല്ല പോഷകങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. ആന്റിഓക്സിഡന്റുകളോടൊപ്പം വിറ്റാമിൻ സി, ബി എന്നിവയും ഇതിലടങ്ങിയിട്ടുള്ളതായി അഭിപ്രയായപ്പെടുന്നവരും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |