തിരുവനന്തപുരം: കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2020, 2021, 2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാ സമാഹാരമാണ് പരിഗണിക്കുക. വിവർത്തനങ്ങൾ സ്വീകരിക്കില്ല. ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കുകയുള്ളൂ. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം.ഇരുപത്തയ്യായിരം രൂപയും ആർകെ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.
2023 ജൂൺ 15-ന് കൊല്ലത്ത് നടക്കുന്ന ചാത്തന്നൂർ മോഹൻ അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പുസ്തകത്തിന്റെ മൂന്ന് പ്രതികൾ ഡോ. അനന്തു മോഹൻ, ഫ്ളാറ്റ് നമ്പർ 6 സി, വിന്റേജ് അപ്പാർട്ടുമെന്റ് (ഫേവറിറ്റ് ഹോംസ് ) ഉള്ളൂർ പി.ഒ., തിരുവനന്തപുരം - 695011 (മൊ. 8921762263) എന്ന വിലാസത്തിൽ മാർച്ച് 31-ന് മുൻപ് ലഭിക്കത്തക്കവിധം അയക്കേണ്ടതാണെന്ന് ചെയർമാൻ ഡോ. കെ. പ്രസന്നരാജൻ, സെക്രട്ടറി വിനീഷ് വി. രാജ് എന്നിവർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |