തൃശൂർ ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് യന്ത്ര ആന തിടമ്പേറ്റിയതിനെ അനുകൂലിച്ച് മുൻ മാദ്ധ്യമപ്രവർത്തകനും കേരളാ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ അരുൺ കുമാർ. ചന്ദനം അരയ്ക്കാൻ മെഷീൻ ആകാമെങ്കിൽ പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകൾ പോരേ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുൺ ചോദിക്കുന്നത്. ഇതിലൂടെ ആന ഇടയുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യന്ത്ര ആനയെ വച്ച് തിടമ്പേറ്റുന്നതിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കെയാണ് അരുൺ ഇതേക്കുറിച്ച് പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന്
തിടമ്പേറ്റിയത് യന്ത്ര ആന!
വെറും യന്ത്രമല്ല, ചലനമുള്ള , ഹൈപ്പർ റിയലിസ്റ്റിക് animatronic ആന!
ചൂട്ടു കറ്റയ്ക്കും എണ്ണപ്പന്തങ്ങൾക്കും പകരം വൈദ്യുതി വെളിച്ചമാകാമെങ്കിൽ...
ചന്ദനമരയ്ക്കാൻ മെഷീനാകാമെങ്കിൽ....
പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ...
തീർത്ഥത്തിന്നായി വെള്ളമെത്തിക്കാൻ മോട്ടോർ ആകാമെങ്കിൽ...
നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ,
തിരുവസ്ത്രങ്ങൾക്ക് യന്ത്രത്തറിയാകാമെങ്കിൽ...
ദീപാലങ്കാരങ്ങൾക്ക് LED ആകാമെങ്കിൽ...
തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകൾ പോരെ?
ഇടയില്ല, മെഴുക്കില്ല, പനിനീർ തളിക്കില്ല. അവയ്ക്കും വേദനിക്കില്ല.
മാറുന്ന കാലത്തെ മാറ്റുന്ന തീരുമാനത്തിന് അഭിവാദനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |