ന്യൂഡൽഹി:വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ എല്ലായ്പ്പോഴും രാജ്യത്തിന് ഒന്നാം സ്ഥാനം നൽകുന്നു. ഈ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി പ്രവർത്തകർ ഞങ്ങളെക്കാൾ കഠിനാദ്ധ്വാനം ചെയ്യുന്നു. മൂന്ന് സംസ്ഥാനങ്ങളിലെയും പ്രവർത്തകരെ ഞാൻ അഭിനന്ദിക്കുന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയത്തിന് ഇനി വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുമോയെന്നറിയില്ല. ഈ സംസ്ഥാനങ്ങൾ ഡൽഹിയിൽ നിന്നും ഇപ്പോൾ അകലെയല്ല. പരിപാടിയിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകരോട് അവരുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കി മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |