തിരുവനന്തപുരം: വൈഗയോടനുബന്ധിച്ച് നടന്ന അഗ്രി ഹാക്കത്തോണിൽ വന്യമൃഗങ്ങളെ തുരത്തുന്ന
സംവിധാനത്തിന് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ ഒന്നാം സമ്മാനം. ടീം ഫ്യൂസിലേജ് ഇന്നോവേഷൻസാണ് കൃഷിയിടങ്ങളിൽ എത്തുന്ന വന്യമൃഗങ്ങളെ ഡ്രോണുകളുടെ സഹായത്തോടെ തിരിച്ചറിയുന്നതിനും കർഷകർക്ക് അറിയിപ്പുകൾ നൽകുന്നതിനും അൾട്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് അവയെ തുരത്തുന്നതിനുമുള്ള സംവിധാനം അവതരിപ്പിച്ചത്.
പൊതുവിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ടീം കൊക്കോബോട്ട് അവതരിപ്പിച്ചത് റോബോട്ടിക് സംവിധാനത്തിൽ നാളികേരം വിളവെടുക്കുന്നതാണ്. തെങ്ങിൻ മുകളിലെത്തി നിറം തിരിച്ചറിഞ്ഞ് മൂപ്പെത്തിയ നാളികേരം മാത്രം റോബോട്ടിക് കൈ ഉപയോഗിച്ച് അടർത്തിയെടുക്കുന്ന സംവിധാനമാണിത്.
മുഞ്ഞബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിനാണ് കോളേജ് വിഭാഗത്തിൽ ടീം മാക്സ് ക്യൂവിന് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ടീം ബിജാസിന്റെ ഹൈഡ്രോപോണിക്സ് കൃഷിക്കു സഹായകരമായ ഓട്ടോമാറ്റിക് സംവിധാനത്തിനാണ്.
മന്ത്രി പി.പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |