തിരുവനന്തപുരം: മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പതിന്നാലായിരത്തോളം വരുന്ന സ്‌കൂൾ പാചകത്തൊഴിലാളികളുടെ സംഘടനയായ എച്ച്.എം.എസിന്റെ നേതൃത്വത്തിൽ 11ന് മന്ത്രി വി.ശിവൻകുട്ടിയുടെ വീടിന് മുമ്പിൽ നിൽപ് സമരം നടത്തും.
500 കുട്ടികൾക്ക് ഒരു തൊഴിലാളിയാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ഇത് 250 ആക്കി മുൻ യു.ഡി.എഫ് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഈ സർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് സംഘടനാ സംസ്ഥാന പ്രസിഡന്റ് എസ്.ശകുന്തള, വൈസ് പ്രസിഡന്റ് കെ.ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മിനിമം വേതനം 900രൂപയാക്കുക, അഞ്ച് വർഷം മുതൽ സർവീസ് വെയിറ്റേജ്, ക്ഷാമബത്ത തുടങ്ങിയ അവകാശങ്ങൾ നടപ്പാക്കുക, 70വയസ് കഴിഞ്ഞ് പിരിഞ്ഞുപോകുന്നവർക്ക് മൂന്നുലക്ഷം രൂപ സമാശ്വാസ ധനസഹായം അനുവദിക്കുക, ഇൻഷ്വറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |