ഇന്ത്യയിൽ ജാതി സെൻസസ് എടുക്കണമെന്ന ഒ.ബി.സി.ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം അംഗീകരിച്ച എ.ഐ.സി.സി. നേതൃത്വത്തിന് അഭിനന്ദനം . 2020 സെപ്‌തംബറിൽ ഒപ്പുശേഖരണം നടത്തി ഗവർണർക്ക് ഒ.ബി.സി. മെമ്മോറിയൽ സമർപ്പിച്ചിരുന്നു. മെമ്മോറിയലിലെ പ്രധാന ആവശ്യമായിരുന്നു ജാതി സെൻസസ് എടുക്കണമെന്നത്. ഈ ആവശ്യം എ.ഐ.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെന്റ് മുഖേന കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിനു മുൻപിൽ നിരന്തരം ഉന്നയിച്ചിരുന്നു. സമ്പന്നസംഘടിത സവർണ മേൽക്കോയ്മ അരങ്ങുതകർക്കുന്ന വേളയിലും എ.ഐ.സി.സി. പ്ലീനറി എടുത്ത ധീരമായ തീരുമാനമാണ് ജാതി സെൻസസ് നടത്തുമെന്നത്.
ജാതി സെൻസസ് എടുത്താൽ മാത്രമേ സാമൂഹിക നീതിയുടെ യഥാർത്ഥ ചിത്രം വ്യക്തമാകുകയുള്ളൂ. കേരളത്തിലടക്കം പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും ഉന്നതവിദ്യാഭ്യാസ രംഗത്തും നേരിടുന്ന അവഗണന പരിഹരിക്കാൻ ജാതി സെൻസസ് വഴിവെക്കും. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ സവർണ മുതലാളിമാരുടെ താത്‌പര്യം മാത്രം പരിഗണിക്കുന്നതിനാൽ ആവശ്യം നേടിയെടുക്കാൻ വൻ പോരാട്ടം തന്നെ വേണ്ടിവരും.
അഡ്വ. സുമേഷ് അച്യുതൻ
സംസ്ഥാന ചെയർമാൻ
കെ.പി.സി.സി. ഒ.ബി.സി.ഡിപ്പാർട്ട്‌മെന്റ്
കത്രിക ഗൗരവമായ
അന്വേഷണം വേണം
രോഗിയുടെ ഉദരത്തിൽ കണ്ടെത്തിയ കത്രിക എത്രകാലമായി അവിടെ കിടക്കുന്നു എന്ന് മനസ്സിലാക്കാൻ ഫോറൻസിക് ശാസ്ത്രം ഉപകരിക്കില്ലേ. അതിനേക്കാൾ പ്രധാനമായ സംഗതി സർക്കാർ ആശുപത്രികളിൽ സർജറിക്ക് പ്രവേശിപ്പിക്കപ്പെടുമ്പോൾ
പലവിധത്തിലുള്ള സർജിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകാൻ രോഗികൾ ബാധ്യസ്ഥരാവാറുണ്ട്. വളരെ വിലകൂടിയത് ഉൾപ്പെടെ ഇപ്രകാരം വാങ്ങിനൽകുന്ന ഉപകരണങ്ങളിൽ ഏതൊക്കെയാണ് സർജറിക്ക് വിനിയോഗിച്ചതെന്നും എന്തൊക്കെയാണ് മിച്ചം ഉള്ളതെന്നും അഥവാ വാങ്ങി നൽകിയവ തന്നെയാണോ വിനിയോഗിച്ചതെന്നും തിരിച്ചറിയാൻ നിലവിൽ സംവിധാനങ്ങൾ ഒന്നുമില്ല. ബന്ധപ്പെട്ട സർജന്മാർ ഇക്കാര്യം രോഗികളോടോ ബന്ധുക്കളോടോ പറയാറുമില്ലെന്നാണ് പലരുടേയും അനുഭവങ്ങളിൽ നിന്ന് മനസിലാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ ഒരു കത്രിക അനാഥമായി കിടക്കുന്നെന്ന് കണ്ടുപിടിച്ച സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലെ സർജിക്കൽ ഉപകരണങ്ങളുടെ അടിയന്തര ഓഡിറ്റിംഗ് ആവശ്യമാണ്.
വി.ആർ. ജോഷി
കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |