SignIn
Kerala Kaumudi Online
Thursday, 19 September 2024 1.04 AM IST

താലൂക്ക് തല അദാലത്ത്; പരാതി പരിഹരിക്കാൻ മന്ത്രിമാർ നേരിട്ടെത്തും

Increase Font Size Decrease Font Size Print Page
government-files

ഏപ്രിലിൽ പരാതികൾ സ്വീകരിക്കും, മേയിൽ മന്ത്രിമാരെത്തും

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മേയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏപ്രിലിൽ പരാതി സ്വീകരിച്ച ശേഷം മേയ് മാസത്തിൽ മന്ത്രിമാർ അദാലത്തിനെത്തും.

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനുള്ള അദാലത്ത് കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാവും.

ജില്ലാതലത്തിൽ അദാലത്തിന്റെ ചുമതല അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നൽകി. ഒരു ജില്ലയിൽ മൂന്ന് മന്ത്രിമാർ വീതമുണ്ടാകും. മന്ത്രിമാർ കൂടുതലില്ലാത്ത ജില്ലകളിൽ ഒഴിവുള്ള മന്ത്രിമാരെ നിയോഗിക്കും. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കളക്ടർമാരുടെ ചുമതലയാണ്. പരാതികൾ ഏപ്രിൽ ഒന്ന് മുതൽ 10 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും, അക്ഷയ കേന്ദ്രങ്ങൾ വഴിയും, താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാം. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.

പരിഗണനാ

വിഷയങ്ങൾ:

- ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരം മാറ്റം, അനധികൃത നിർമ്മാണം, ഭൂമി കൈയേറ്റം)

- സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

- റവന്യു റിക്കവറി വായ്പ തിരിച്ചടവിനുള്ള ഇളവുകളും സാവകാശവും

- തണ്ണീർത്തട സംരക്ഷണം

- ക്ഷേമ പദ്ധതികൾ (വീട്,വസ്തു ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)

- പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം

- സാമൂഹ്യ സുരക്ഷാ പെൻഷൻ (കുടിശ്ശിക പെൻഷൻ അനുവദിക്കൽ)

- പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം

- തെരുവു നായ സംരക്ഷണം/ശല്യം

- അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്

- തെരുവു വിളക്കുകൾ

- അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും

- വയോജന സംരക്ഷണം

- കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

- പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും

- റേഷൻകാർഡ് (അജഘ/ആജഘ)(ചികിത്സാ ആവശ്യങ്ങൾക്ക്)

- വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

- വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

- വളർത്തു മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം

- കൃഷി നാശത്തിനുള്ള സഹായങ്ങൾ

- കർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷ്വറൻസ്

- ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

- മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടവ

- ആശുപത്രികളിലെ മരുന്ന് ക്ഷാമം

- ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ

- വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ

- എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

- പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ

- വ്യവസായ സംരംഭങ്ങൾക്കുളള അനുമതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ADALATH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.