തിരുവനന്തപുരം: കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യഅധികാരമുള്ള കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയങ്ങളിൽ നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന ചട്ടം ഒഴിവാക്കി ഭരണചട്ടം (റൂൾസ് ഒഫ് ബിസിനസ്) ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽകാതെ ഗവർണർ.
ഫയൽ വായിച്ചശേഷം ഉദ്യോഗസ്ഥർക്ക് തിരികെ നൽകി. അടുത്തയാഴ്ച തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. കേന്ദ്രം 2010 ൽ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനാൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയേക്കാനിടയുണ്ട്.
നിയമനിർമ്മാണത്തിന് മുൻകൂർഅനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് മുൻകൂർ അനുമതി വേണ്ടെന്ന് കേന്ദ്രം നിർദ്ദേശിച്ചത്. ആ കത്ത് 13വർഷം മുൻപുള്ളതായതിനാൽ അതിനുശേഷം നയവ്യതിയാനം ഉണ്ടായിട്ടുണ്ടോയെന്ന് ഗവർണർ കേന്ദ്രത്തോട് ആരായാനാണ് സാദ്ധ്യത. ഗവർണർ ഒപ്പിട്ടാൽ വിദ്യാഭ്യാസം അടക്കം കൺകറന്റ് ലിസ്റ്റിലെ 52വിഷയങ്ങളിൽ കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് നിയമം നിർമ്മിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |