കൊച്ചി: സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക് പോകുന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വസ്തുതയുള്ളതുകൊണ്ടാണ് നിയമനടപടിയില്ലാത്തത്. താൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞു. സ്വപ്ന പറയുന്നതിനെ അവിശ്വസിക്കേണ്ടതില്ല. സ്വർണക്കടത്തിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ട്. സ്വർണപ്പാത്രംകൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരും. ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡി അന്വേഷണം ശരിയായ ദിശയിലാണോയെന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |