കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും ഇനീഷ്യലിലെ സാമ്യം പോലെ ഒരേ രാഷ്ട്രീയ മനസാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനകളും ബി.ജെ.പി പ്രസിഡന്റിന്റെ പ്രസ്താവനകളും ഒറ്റനോട്ടത്തിൽ വേർതിരിച്ചു കാണാനാവില്ല. കേരളത്തിലെ സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് ബി.ജെ.പി പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ടുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കുകയല്ലേ ചെയ്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെക്കാൾ നന്നായി താൻ ശാഖയ്ക്കു കാവൽ നിൽക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് കെ.സുധാകരൻ. മതനിരപേക്ഷ മനസുകൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |