മുംബയ്: ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം നേരിട്ടു. സെൻസ്‌ക്‌സ് 398.18 പോയിന്റ് താഴ്ന്ന് 57527.10 ലെവലിലും നിഫ്റ്റി 131.85 പോയിന്റ് താഴ്ന്ന് 16945.05 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിവാര കണപ്പെടുപ്പിൽ ഇരു സൂചികകളും യഥാക്രമം 0.8 ശതമാനവും 0.9 ശതമാനവുമാണ് ഇടിഞ്ഞത്.
ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, അദാനി എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഇൻഫോസിസ്, അപ്പോളോ ഹോസ്പിറ്റൽസ് നേട്ടത്തിലായി. മേഖലകളെല്ലാം തകർച്ച നേരിട്ടപ്പോൾ പൊതുമേഖല ബാങ്ക്,ലോഹം രണ്ട് ശതമാനം വീതമാണ് ദുർബലമായത്.
കാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ് ഒരു ശതമാനം നഷ്ടപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂകകൾ ഒരു ശതമാനം ഇടിവാണ് നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |