തിരുവനന്തപുരം: കേരള സിലബസ് പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകളെ തകർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ. അൺ എയ്ഡഡ് സ്‌കൂളുകൾക്ക് കെട്ടിട നികുതി അടയ്ക്കണമെന്നുള്ള ധനബില്ലിലെ നിർദ്ദേശം നടപ്പാകുന്നതോടെ നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അംഗീകൃത സ്‌കൂളുകൾ കടക്കെണിയിലേക്ക് കൂപ്പുകുത്തുമെന്നാണ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ്ശ പറയുന്നത്. നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന അംഗീകൃത സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കുറഞ്ഞ ഫീസ് വാങ്ങി പഠിപ്പിക്കുന്നതിനാൽ സ്‌കൂളുകൾ സാമ്പത്തിക പ്രതിസന്ധിയിലുമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |