SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.57 PM IST

“ഞാൻ  ധരിക്കുന്ന  വസ്ത്രത്തിൽ മാറ്റങ്ങളുണ്ടാകാൻ പോകുന്നുവെന്ന്” ഉർഫി, പിന്നാലെ ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ പോസ്റ്റ്

Increase Font Size Decrease Font Size Print Page

urfi

നടിയും ബിഗ്‌ബോസ് മുൻ താരവുമായ ഉർഫി ജാവേദിന്റെ ഫാഷൻ പരീക്ഷണങ്ങളുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പൂക്കൾ, കയർ തുടങ്ങി എന്തും വസ്ത്രമാക്കും. ഇതിന്റെ പേരിൽ താരത്തിനെതിരെ നിരവധി തവണ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

വിമർശനങ്ങൾ ഒരുപാടുണ്ടായെങ്കിലും തന്റെ രീതി മാറ്റാൻ ഉർഫി തയ്യാറായിരുന്നില്ല. കൂടാതെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തുകൊണ്ടേയിരുന്നു. നടിയുടെ പുതിയൊരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

“എന്റെ വസ്ത്രങ്ങളുടെ പേരിൽ ബുദ്ധിമുട്ട് അനുഭവിച്ചവരോട് മാപ്പ് ചോദിക്കുന്നു. മറ്റൊരു ഉർഫിയെയായിരിക്കും ഇനി മുതൽ നിങ്ങൾ കാണാൻ പോകുന്നത്. ഞാൻ ധരിക്കുന്ന വസ്ത്രത്തിൽ മാറ്റങ്ങളുണ്ടാകാൻ പോകുന്നു.”- എന്നായിരുന്നു ഉർഫി ആദ്യം പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഉണ്ടായിരുന്നത്.

എന്നാൽ അടുത്ത ട്വീറ്റ് കണ്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. എന്താണ് ആ ട്വീറ്റ് എന്നല്ലേ? 'ഏപ്രിൽ ഫൂൾ' എന്നാണ് പുതിയ ട്വീറ്റിൽ ഉള്ളത്. ഇതുകണ്ട് നിരവധി പേരാണ് നടിയെ വിമർശിക്കുന്നത്.

TAGS: URFI JAVED, TWEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY