തിരുവനന്തപുരം: എലത്തൂർ തീവണ്ടിയാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കണ്ണൂർ കുന്നോത്ത് കെ.പി ഹൗസിൽ നൗഫിഖ്, ചാലിയം സ്വദേശികളായ ഷുഹൈബ് - ജസീല ദമ്പതികളുടെ മകൾ രണ്ടര വയസുകാരി സഹ്റ ബത്തൂൽ, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്രിയ മൻസിലിൽ റഹ്മത്ത് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം നൽകുക. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് എലത്തൂർ സ്റ്റേഷൻ പിന്നിട്ടപ്പോൾ ട്രെയിനിലുണ്ടായിരുന്ന അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. നൗഫിഖ്, റഹ്മത്ത്, സഹ്റ ബത്തൂൽ എന്നിവരെ പാളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |