പരീക്ഷാ കേന്ദ്രം മാറ്റി
28 മുതലാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 പ്രവേശനം) പരീക്ഷാ കേന്ദ്രങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അവരവരുടെ മാതൃ വിദ്യാലയത്തിൽ നിന്നും അഡ്മിറ്റ് കാർഡ് കൈപറ്റി, അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം. അഡ്മിറ്റ് കാർഡ് 25 മുതൽ ലഭിക്കും.
പരീക്ഷാഫലം
ഒന്നാം വർഷ ബി.എസ്.സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബി.എസ്.സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ എം.എസ്.സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്റിറി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 29നകം അപേക്ഷിക്കേണ്ടതാണ്.
അഡ്മിറ്റ് കാർഡ്
25 മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ഫാം.ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. സെക്കൻഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തീയതി, സെക്കന്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി തിയറി എന്നിവയുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |