അടുർ: മന്ത്രി വീണാജോർജിനെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം. ഇത്തവണ ഒ.സി.വൈ.എം എന്ന സംഘടനയുടെ പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ പതിച്ചത്. കരുവാറ്റ ഓർത്തഡോക്സ് പള്ളിക്ക് സമീപം പ്രവർത്തകർ പരസ്യമായാണ് പോസ്റ്ററുകൾ പതിച്ചത്. ഒ.സി.വൈ.എം പ്രവർത്തകർക്കു നേരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കുക, ചർച്ച് ബില്ലിൽ മന്ത്രി വീണാ ജോർജ് മൗനം വെടിയുക, ഈസ്റ്റർ ദിനത്തിലെ പൊലീസ് അതിക്രമത്തിൽ മന്ത്രി മറുപടി പറയുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞയാഴ്ച പത്തനംതിട്ട നഗരത്തിലെ പളളികൾക്ക് സമീപം മന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചിരുന്നു. ഇതിന്റെ പേരിൽ അടൂർ പന്നിവിഴ സ്വദേശിയും ഓർത്തഡോക്സ് യുവജന പ്രസ്ഥാനം പ്രവർത്തകനും കെ.എസ്.യു പ്രവർത്തകനുമായ പന്നിവിഴ സ്വദേശി ഏബൻ ബാബുവിന്റെ കാർ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |