ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരുടെ മേക്കപ്പില്ലാത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു താരം. കടുംപച്ച ടോപ്പും കറുത്ത പാന്റുമാണ് വേഷം.
മായങ്ക് ശ്രീവാസ്ത സംവിധാനം ചെയ്യുന്ന ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ അഭിനയിക്കുന്നുണ്ട്. സൈബർ കുറ്റ കൃത്യങ്ങളാണ് ഇതിന്റെ പ്രമേയം. ഏറ്റവും കൂടുതൽ 'ട്രോളാക്രമണം' നേരിട്ട താരങ്ങളിലൊരാൾ കൂടിയാണ് പ്രിയാ വാര്യർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |