പുരസ്‌കാര വേദിയിൽ ഭാര്യയോട് ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കണമെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഭാര്യയ്ക്ക് തമിഴ് അറിയില്ലേ? പിന്നെയെന്തിനാണ് ഹിന്ദിയിൽ സംസാരിക്കുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് നടി കസ്തൂരിക്ക് റഹ്മാൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഭാര്യയ്ക്ക് തമിഴ് അറിയില്ലേ, വീട്ടിൽ എന്താണ് സംസാരിക്കുന്നതെന്നായിരുന്നു' നടിയ്ക്ക് അറിയേണ്ടിയിരുന്നത്. തമിഴിലായിരുന്നു കസ്‌തൂരിയുടെ ട്വീറ്റ്.
என்னது ஆர் ரஹ்மான் அவர்களின் மனைவிக்கு தமிழ் வராதா? அவங்க தாய் மொழி என்ன ? வீட்டுல குடும்பத்தில என்ன பேசுவாங்க? #arrahman https://t.co/WzEeMeYu59 via @FacebookWatch
— Kasturi (@KasthuriShankar) April 27, 2023
സ്‌നേഹമാണ് എല്ലാത്തിലും വലുത് എന്നർത്ഥം വരുന്ന വരികളാണ് റഹ്മാൻ കസ്തൂരിക്ക് മറുപടി നൽകിയത്. റഹ്മാന്റെ ട്വീറ്റിനെ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം നല്ലതല്ലെന്ന് ചിലർ കസ്തൂരിയെ ഉപദേശിക്കുന്നുണ്ട്.
காதலுக்கு மரியாதை🌺😍 https://t.co/8tip3P6Rwx
— A.R.Rahman (@arrahman) April 27, 2023
கேப்புல பெர்பாமென்ஸ் பண்ணிடாப்ள பெரிய பாய்
— black cat (@Cat__offi) April 25, 2023
ஹிந்தில பேசாதீங்க தமிழ்ல பேசுங்க ப்ளீஸ் 😁 pic.twitter.com/Mji93XjjID
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |