തിരുവനന്തപുരം: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ 158 സ്കൂളുകളിൽ നിന്നായി 7519 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 3,607 പേർ ആൺകുട്ടികളും 3,912 പേർ പെൺകുട്ടികളുമാണ്. 100 ശതമാനം ആണ് ആൺകുട്ടികളിലെ വിജയം. പെൺകുട്ടികളുടേത് 99.95 ശതമാനം. 178 പട്ടികജാതി വിദ്യാർത്ഥികളും 6 പട്ടികവർഗ വിദ്യാർത്ഥികളും വിജയിച്ചു. ഒ.ബി.സി വിഭാഗത്തിൽ വിജയം 99.94 ശതമാനം.
ഐ.എസ്.സി 73 സ്കൂളുകളിൽ നിന്നായി 2,599 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 1,251 പേർ ആൺകുട്ടികളും 1,348 പെൺകുട്ടികളും. പെൺകുട്ടികൾ 100 ശതമാനം വിജയം നേടി. ആൺകുട്ടികൾ 99.76 ശതമാനം. പരീക്ഷയെഴുതിയ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള 49 പേരും വിജയിച്ചു. ഒ.ബി.സി വിഭാഗത്തിൽ 99.91 ആണ് വിജയശതമാനം.
കേരളത്തിലെ റാങ്ക് ജേതാക്കൾ
പത്താം ക്ലാസ്
(റാങ്ക്–മെറിറ്റ് പൊസിഷൻ, പേര്,മാർക്ക്,സ്കൂൾ ക്രമത്തിൽ)
1– 1–എസ്.ശ്രേയ– 498–ലേക്കോൾ ചെമ്പക, തിരുവനന്തപുരം
1– 1–തെരേസ് മറിയ ഡെന്നി–498- സെന്റ് പാട്രിക്സ് അക്കാഡമി, അങ്കമാലി
3–2– പി.എസ്.നിജിഷ–497–ഫോണിക്സ് പബ്ലിക് സ്കൂൾ, മീത്തല തൃശൂർ
4–3– പ്രാൻജാൽ ഭട്ട്–496–സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം
4–3–സോമാൻഷു സഹ–496–സർവോദയ വിദ്യാലയ, തിരുവനന്തപുരം
4–3–കല്യാണി കൃഷ്ണ–496–ബിഷപ് മൂർ വിദ്യാപീഠ്, കായംകുളം
4–3– റിയ മറിയ മനോജ്–496–സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ തിരുവനന്തപുരം.
പന്ത്രണ്ടാം ക്ളാസ്
(റാങ്ക്,മെറിറ്റ് പൊസിഷൻ, പേര്,മാർക്ക്,സ്കൂൾ ക്രമത്തിൽ)
1–1–ശ്രേയ അനിൽ–397–സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം
1–1–എസ്.ഹഷ്ന ഷാബി–397–സർവോദയ വിദ്യാലയ, തിരുവനന്തപുരം
3–2–ആർ.ഭദ്ര–396– ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം
4–3–എൻ.ആർ.അരവിന്ദ്– 395–സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം
4–3– കേശവ് രഞ്ജിത്–395–ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം
4–3– ജൂലിയറ്റ് ലിസ്നോ–395–സെന്റ് പാട്രിക്സ് അക്കാഡമി, അങ്കമാലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |