അടുത്തിടെയാണ് ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി ആർ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമൃത തന്നെയായിരുന്നു വിയോഗവിവരം ആരാധകരെ അറിയിച്ചത്.
അച്ഛന്റെ അനുസ്മരണ യോഗത്തിൽ പാട്ടുപാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഗായികയിപ്പോൾ. വാണി ജയറാമിന്റെ 'ബോലേ രേ പപ്പീ ഹരാ' എന്ന ഗാനമാണ് അമൃത ആലപിച്ചത്. പാട്ടുപാടുന്നതിനിടെ ഗായിക വിങ്ങിപ്പൊട്ടുന്നതും വീഡിയോയിലുണ്ട്. കണ്ണുതുടച്ച് വീണ്ടും പാടി. ഇത് സദസിലുള്ളവരെയും കരയിച്ചു.
ആലാപനം പൂർത്തിയാക്കാനാകാതെ അമൃത മൈക്ക് തിരികെ കൊടുക്കുകയായിരുന്നു.'അച്ഛാ' എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് ഹാർട്ട് സിമ്പൽ കമന്റ് ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |