വാഷിംഗ്ടൺ, ഡി.സി: ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ (സന) ധ്യാന മണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മത്തിന് ധന്യസാക്ഷാത്കാരം. ഭക്തസമൂഹത്തിന്റെയും സന്യാസ ശ്രേഷ്ഠരുടെയും പ്രാർത്ഥനകൾ വിശുദ്ധമാക്കിയ മുഹൂർത്തത്തിൽ, രാവിലെ 11.35ന് സ്വാമി ഗുരുപ്രസാദ് പ്രതിഷ്ഠാകർമ്മം നിർവഹിച്ചു.
ശിവഗിരി ധർമ്മസംഘം ട്രസ്റ്ര് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവർ വൈദിക കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിഗ്രഹ പ്രതിഷ്ഠയ്ക്കു മുന്നോടിയായി യജ്ഞശാലയിൽ പുഷ്പകലശാഭിഷേകം, ശാരദാപൂജ, ഗണപതി ഹോമം എന്നിവ നടന്നു. ഗുരുദേവ വിരചിതമായ ഹോമന്ത്രോച്ചാരണങ്ങളോടെ നൂറുകണക്കിന് ഗുരുദേവ ഭക്തർ ചേർന്ന് വിശ്വശാന്തി യജ്ഞത്തിന് പൂർണതയേകി.
ആശ്രമ സമർപ്പണ ചടങ്ങുകൾക്ക് മുംബയ് ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്റ്
ഡോ. സുധാകരൻ (യു.എ.ഇ), സന പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, വൈസ് പ്രസിഡന്റുമാരായ മനോജ് കുട്ടപ്പൻ, അനിൽകുമാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, ട്രഷറർ സന്ദീപ് പണിക്കർ, ജോ. സെക്രട്ടറി സാജൻ നടരാജൻ, ആഘോഷ കമ്മിറ്റി കൺവീനർ ആശോകൻ കൃഷ്ണൻ വേങ്ങശേരി, ആഘോഷ കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ബാബു, മുംബയ്ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ ജി. മോഹൻദാസ്, സന ചീഫ് കോ- ഓർഡിനേറ്റർ ശ്രീനി പൊന്നച്ചൻ, ഡോ. ബിജു പെരിങ്ങത്തറ (യു,കെ), ഷൈജു (ഖത്തർ), സന ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കോമളൻ കുഞ്ഞുപിള്ള, അരുൺ, അനൂപ്, ഷാജി പാപ്പൻ, കവിതാ സുനിൽ, ശ്രീനിവാസൻ, ശിവാനന്ദൻ രാഘവൻ, സരസ്വതി ധർമ്മരാജൻ, ശിവരാജൻ കേശവൻ, ഗാർഡിയൻ കൗൺസിൽ അംഗം പി. ധർമ്മരാജൻ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |