നവ മാദ്ധ്യമ മേഖലയിലെ ശരികേടുകൾ തുറന്നുകാട്ടുന്ന വി കെ പ്രകാശ് - സുരേഷ് ബാബു ടീമിന്റെ സോഷ്യൽ ത്രില്ലർ 'ലൈവ്', ഒരു ചെറിയ വിഭാഗം മാദ്ധ്യമ പ്രവർത്തകരുടെ ബോധപൂർവമായ ഡീ ഗ്രേഡിംഗിനെ അതിജീവിച്ചു കൊണ്ട് ജനപ്രീതി നേടി മുന്നേറുന്നു.
മാദ്ധ്യമ വേട്ടയ്‌ക്ക് ഇരയായ ഒരു സാധു പെൺകുട്ടിയുടെയും കൂടുംബത്തിന്റെയും കഥ പറയുന്ന ലൈവ് വർത്തമാനകാലത്തെ മാദ്ധ്യമ പ്രവർത്തനത്തിന്റെ അപചയം തുറന്നുകാട്ടുന്ന മികച്ച ത്രില്ലർ ആണ്
ഫിലിംസ് 24-ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നു നിർമ്മിച്ചിരിക്കുന്ന ലൈവിൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
2022 ഡിസംബർ 20 - ഒരുത്തിയുടെ വിജയത്തിന് ശേഷം സംവിധായകൻ വി കെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിച്ച ചിത്രമാണ് 'ലൈവ്'.ഒരു സോഷ്യൽ ത്രില്ലറായ ലൈവ്, ഫിലിംസ് 24 ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, അവരുടെ ആദ്യത്തെ മലയാള സംരംഭമാണിത്.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരുൾപ്പടെയുള്ള വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ശക്തമായ സമകാലിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്ത ഈ ചിത്രം മലയാള സിനിമയിൽ ഇതുവരെ കാണാത്ത വ്യത്യസ്ത സിനിമയാണ്.
സിനിമയുടെ ഉദ്വേഗജനകമായ ടൈറ്റിൽ പോസ്റ്റർ സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ശക്തമായ സാങ്കേതിക ടീമാണ് ചിത്രത്തിലുള്ളത്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം നിർവഹിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് സംഗീതവും, ദുന്ദു രഞ്ജീവ് കലാസംവിധാനവും നിർവ്വഹിക്കുന്നു.
ട്രെൻഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈൻ- പ്രൊഡക്ഷൻ, ലൈൻ പ്രൊഡ്യൂസർ: ബാബു മുരുകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |