കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് നാലാം തവണയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി. ഇന്ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
മുമ്പ് മൂന്നു തവണ നോട്ടീസ് നൽകിയെങ്കിലും എത്തിയിരുന്നില്ല. മൂന്നു നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനോ തങ്ങുന്ന സ്ഥലത്തെത്തി ചോദ്യം ചെയ്യാനോ ഇ.ഡിക്ക് അധികാരമുണ്ട്.
2011-16ൽ ആരോഗ്യമന്ത്രിയായിരിക്കേ നടത്തിയ ഇടപാടുകളുടെ പേരിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് നടപടി. അനധികൃത സ്വത്ത് സമ്പാദിച്ചതായി 2020ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ടെത്തിയിരുന്നു. ബിനാമി ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |