കമ്പം: അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുളി വനത്തിനുള്ളിൽ തുറന്നുവിട്ടു. തുമ്പിക്കൈയിലേറ്റ മുറിവിന് ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനം വകുപ്പ് ആനയെ വനത്തിനുള്ളിൽ തുറന്നുവിട്ടത്. 24 മണിക്കൂർ അനിമൽ ആംബുലൻസിൽ കഴിഞ്ഞ അരിക്കൊമ്പനെ തുറന്നുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു.
അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി ഇന്ന് മധുര ബെഞ്ച് പരിഗണിക്കും. കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയാണ് പരിഗണിക്കുക. കഴിഞ്ഞ മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
തയ്യാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു. എന്നാൽ പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയതോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കു വെടിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |