തിരുവനന്തപുരം: എ.ഐ ക്യാമറകൾ എത്ര ഗതാഗത നിയമ ലംഘനങ്ങളെല്ലാം കണ്ടെത്തുന്നുണ്ടെങ്കിലും വാഹൻ സോഫ്ട്‌വെയറിൽ ഇടയ്ക്കിടെയുണ്ടാകുന്ന 'പണിമുടക്ക്' ചെലാൻ അയക്കുന്ന നടപടികൾ വൈകിക്കുന്നു. ഇന്നലെ വരെ 4,67,00 നിയമ ലംഘനങ്ങൾ കണ്ടെത്തിയെങ്കിലും ചെലാൻ അയച്ചത് 28.400 എണ്ണത്തിനു മാത്രമാണ്.
ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയ ശേഷം 'വാഹൻ' ഇടയ്ക്കിടെ പണിമുടക്കുന്നത് പതിവായിട്ടുണ്ട്. ഇതുകാരണമാണ് പിഴചുമത്തുന്ന കുറ്റങ്ങൾക്ക് ചെലാൻ തയാറാക്കുന്നത് വൈകുന്നത്. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ കെൽട്രോൺ ജീവനക്കാർ മോട്ടോർവാഹനവകുപ്പിന്റെ വിവിധ ജില്ലകളിലെ കൺട്രോൾ റൂമുകൾക്ക് കൈമാറുകയാണ് പതിവ്. വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഒരോ ദൃശ്യവും പരിശോധിച്ചശേഷമാണ് 'വാഹൻ' സോഫ്ട്‌വെയറിന്റെ ഭാഗമായ 'ഇ-ചെലാൻ' വെബ്‌സൈറ്റുവഴി പിഴ ചുമത്തുന്നത്. വാഹന നമ്പർ വെബ്‌സൈറ്റിൽ നൽകുമ്പോൾ രജിസ്‌ട്രേഷൻ വിവരങ്ങളെല്ലാം കിട്ടും. ക്യാമറയിൽനിന്നുള്ള ചിത്രം അപ്ലോഡ് ചെയ്തശേഷം നിയമലംഘനം ഏതാണെന്ന് രേഖപ്പെടുത്തി പിഴ ചുമത്തും. 'വാഹനി'ൽ സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ ഇ-ചെലാനിൽ വാഹനങ്ങളുടെ വിശദാംശങ്ങൾ ലഭിക്കില്ല.
വാഹന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു നാഷണൽ ഇൻഫോർമാറ്റിക് അധികൃതരെ കണ്ടിരുന്നെങ്കിലും ഫലപ്രദമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |