SignIn
Kerala Kaumudi Online
Wednesday, 09 July 2025 8.26 AM IST

കേന്ദ്ര ബഡ്‌ജറ്റ് പ്രഹരം ; ആദായനികുതി സ്ലാബിൽ മാറ്റമില്ല, പെട്രോൾ, ഡീസൽ, സ്വർണം വില കൂടും

Increase Font Size Decrease Font Size Print Page

budget-2019

ന്യൂഡൽഹി: പെട്രോളും ഡീസലും സ്വർണവും ഉൾപ്പെടെ പല വസ്‌തുക്കൾക്കും വില വർദ്ധിക്കുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയും ആദായ നികുതി സ്ലാബിൽ മാറ്റം വരുത്താതെയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി.

പെട്രോളിനും ഡീസലിനും ഒരു രൂപ വീതം അധിക എക്‌സൈസ് ചുങ്കവും റോഡ് സെസും ചുമത്തുന്നത് ലിറ്ററിന് രണ്ടു രൂപ വീതം വിലകൂട്ടും. സ്വർണത്തിനും മറ്റ് ആഡംബര ലോഹങ്ങൾക്കുമുള്ള എക്സൈസ് ചുങ്കം 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി വർദ്ധിപ്പിക്കുന്നത് അവയുടെയും വിലവർദ്ധിപ്പിക്കും. ഡീസലിന്റെ വിലവർദ്ധന അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കും. അഞ്ചു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി അടയ്‌ക്കേണ്ട എന്ന വ്യവസ്ഥ നിലനിറുത്തിയതല്ലാതെ ശമ്പള വരുമാനക്കാർക്ക് പുതിയ ഇളവുകളൊന്നുമില്ല.

ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ഭവന വായ്പയിലും നികുതി ഇളവുകൾ പ്രഖ്യാപിച്ചത് ബഡ്ജറ്റിന്റെ സവിശേഷതയാണ്.

കേരളം പ്രതീക്ഷിച്ച എയിംസും പ്രളയദുരന്ത സഹായവും ലഭിച്ചില്ല. എന്നാൽ കേരളത്തിന്റെ നികുതി വിഹിതം 1200 കോടിയോളം വർദ്ധിപ്പിച്ചു.

2025ൽ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാൻ പത്ത് കാഴ്ചപ്പാടുകളാണ് ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ധനമന്ത്രിയായ നിർമ്മലാ സീതാരാമൻ ബഡ്‌ജറ്റിൽ അവതരിപ്പിച്ചത്. അതേസമയം, ഗാവ്, ഗരീബ്, കിസാൻ (ഗ്രാമം, ദരിദ്രർ, കർഷകർ) എന്നിവയാണ് ബഡ്‌ജറ്റിന്റെ കേന്ദ്രസ്ഥാനത്ത്. കാർഷിക, ഗ്രാമീണ, ദരിദ്ര വിഭാഗങ്ങളുടെ മുന്നേറ്റത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ജീവിത നിലവാരം ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങൾ ബഡ്‌ജറ്റിലുണ്ട്. വനിതാ ധനമന്ത്രിയെന്ന നിലയിൽ സ്ത്രീ ശാക്തീകരണത്തിന് 'നാരി തൂ നാരായണി' എന്ന പേരിൽ ചില നിർദ്ദേശങ്ങളും നിർമ്മലാ സീതാരാമൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

നടപ്പു സാമ്പത്തിക വർഷം മൂന്നു ലക്ഷം കോടി ഡോളറിന്റെ വളർച്ചയാണ് ലക്ഷ്യം.

പത്ത് കാഴ്ചപ്പാടുകൾ

സാമൂഹികവും ഭൗതികവുമായ അടിസ്ഥാന വികസനം

സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയിലും ഡിജിറ്റൽ ഇന്ത്യ

മലിനീകരണ വിമുക്ത ഇന്ത്യ: ഹരിത ഭൂമിയും നീലാകാശവും

മേക്ക് ഇൻ ഇന്ത്യയിൽ ചെറുകിട സംരംഭങ്ങൾ, സ്‌റ്റാർട്ടപ്പുകൾ, പ്രതിരോധ നിർമ്മാണം, ആട്ടോമൊബൈൽ, ഇലക്‌ട്രോണിക്സ്, ബാറ്ററി, മെഡിക്കൽ ഉപകരണങ്ങൾ

വെള്ളം, ജല നിയന്ത്രണം, ശുദ്ധമായ നദികൾ

സമുദ്രവിഭവ സമ്പദ്‌വ്യവസ്ഥ

ഗഗൻയാൻ, ചന്ദ്രയാൻ പദ്ധതികൾ

ഭക്ഷ്യധാന്യങ്ങൾ, എണ്ണക്കുരുക്കൾ, പഴം - പച്ചക്കറി കയറ്റുമതിയിൽ സ്വയംപര്യാപ്‌തത

ആരോഗ്യമുള്ള സമൂഹം: ആയുഷ്‌മാൻ ഭാരത്, പോഷകാഹാരം ലഭിക്കുന്ന വനിതകളും കുട്ടികളും

മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്

പ്രധാന ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ:

അടിസ്ഥാന സൗകര്യ വികസനം

അടിസ്ഥാന വികസനത്തിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലും നിക്ഷേപം

ചെറുകിട സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ

വൈദ്യുതി ചെലവ് കുറയ്‌ക്കാൻ ഒരു രാജ്യം ഒരു ഗ്രിഡ്

സ്വച്ഛ്ഭാരതിൽ ഖര മാലിന്യ സംസ്‌കരണവും

ഗ്യാസ് ഗ്രിഡ്, വാട്ടർ ഗ്രിഡ്, പ്രാദേശിക വിമാനത്താവളങ്ങൾ

ഭാരത്‌മാലയിൽ സംസ്ഥാന റോഡുകൾ

റെയിൽവേ വികസനത്തിന് സ്വകാര്യ പങ്കാളിത്തം

വാടകക്കാരനും താമസക്കാരനും അനുകൂലമായ വീട്ടു വാടക നിയമം

ജി.എസ്.ടിയുള്ള ചെറുകിട സംരംഭങ്ങൾക്ക് വായ്പയിൽ 2% പലിശയിളവ്

1.5 കോടിയിൽ താഴെ വരുമാനമുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ.

എൻ.ജി.ഒകൾക്ക് മൂലധനം കണ്ടെത്താൻ സ്‌റ്റോക്ക് എക്സ്‌ചേഞ്ച്

ഐ.എസ്.ആർ.ഒയുടെ സേവനങ്ങളും ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കാൻ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ) എന്ന വാണിജ്യ വിഭാഗം.

ഗ്രാമീണ ഭാരതം

2022ഒാടെ എല്ലാ ഗ്രാമീണ വീടുകളിലും വൈദ്യുതി, പാചകവാതക കണക്‌ഷൻ.

2019-2022ൽ വൈദ്യുതി കണക്‌ഷൻ, ശൗചാലയം, എൽ.പി.ജി സൗകര്യങ്ങളുള്ള 1.95 കോടി വീടുകൾ

മത്സ്യബന്ധന മേഖലയുടെ വികസനത്തിന് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജ്ന

80,250 കോടി രൂപ ചെലവിൽ 1,25,000 കിലോമീറ്റർ ഗ്രാമീണ റോഡ്

50,000 തൊഴിലാളികളടങ്ങിയ 100 ക്ളസ്‌റ്ററുകൾ വഴി മുള, തേൻ, ഖാദി പ്രോത്സാഹനം

അഞ്ച് വർഷത്തിനകം 10,000 കർഷക ഉത്പാദന സംഘടനകൾ

2024ഒാടെ 'ഹർ ഘർ ജൽ' (ഓരോ വീട്ടിലും വെള്ളം) പദ്ധതി

സ്വകാര്യ പങ്കാളിത്തത്തോടെ ഇന്റർനെറ്റ് നെറ്റ്‌വർക്ക് വ്യാപിപ്പിക്കും

നഗരങ്ങളിലെ ഇന്ത്യ

2019 ഒക്‌ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയെ സമ്പൂർണ വെളിയിട വിസർജ്ജ്യ മുക്ത രാജ്യമായി പ്രഖ്യാപിക്കും

യുവാക്കളിൽ ഗാന്ധിയൻ ദർശനങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി പീഡിയ തയ്യാറാക്കും

സ്വകാര്യ പങ്കാളിത്തത്തോടെ സബർബൻ റെയിൽവേ, മെട്രോ ശൃംഖല വ്യാപിപ്പിക്കും.

ചെറുപ്പക്കാർ

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉടൻ

ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദേശീയ റിസർച്ച് ഫൗണ്ടേഷൻ ഫണ്ട്

വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ സ്‌റ്റഡി ഇൻ ഇന്ത്യ പദ്ധതി.

ഉന്നതവിദ്യാഭ്യാസ മേൽനോട്ടത്തിന് ഉന്നത വിദ്യാഭ്യാസ കമ്മിഷൻ സ്ഥാപിക്കും

ദേശീയ സ്‌പോർട്സ് വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കും

ചെറുപ്പക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, 3ഡി പ്രിന്റിംഗ്, വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം

സ്‌റ്റാർട്ടപ്പുകൾക്കായി ദൂരദർശൻ ബൊക്കെയിൽ പുതിയ ചാനൽ തുടങ്ങും

നാരി, നാരായണി

ബഡ്ജറ്റ് വിഹിതത്തിലെ ലിംഗവ്യത്യാസം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും

ജൻധൻ അക്കൗണ്ടുള്ള വനിതാ സ്വയം സഹായ ഗ്രൂപ്പുകൾക്ക് 5,000 രൂപ വരെ ഒാവർ ഡ്രാഫ്‌റ്റ് ഇളവ്.

ഒരു ഗ്രൂപ്പിലെ ഒരു വനിതയ്‌ക്ക് മുദ്ര പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ വായ്പ

പ്രവാസികൾക്ക് ഉടൻ ആധാർ

ഇന്ത്യൻ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് ഇന്ത്യയിലെത്തിയ ഉടൻ ആധാർ കാർഡ് (180 ദിവസം കാത്തിരിക്കേണ്ട)

കരകൗശലക്കാർക്ക് ബൗദ്ധിക സ്വത്തവകാശം ഉറപ്പാക്കി വിദേശത്ത് വിപണി അവസരം

വിദേശത്ത് നാല് പുതിയ എംബസികൾ

17 മാതൃകാ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും

ആദിവാസി ചരിത്രം, ജീവിത രീതികൾ, നാടൻ പാട്ടുകൾ, ചിത്രങ്ങൾ, നൃത്തങ്ങൾ, വാസ്തു തുടങ്ങിയവയുടെ ഡിജിറ്റൽ ശേഖരം തയ്യാറാക്കും.

TAGS: GENERAL BUDGET, BUDGET 2019, NIRMALA SITARAMAN, 2019 BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.