കരിമ്പൻ
ശ്രീധരൻ ചെറുവണ്ണൂർ
പൊരുതുന്നൊരു നിലപാടാണ് കരിമ്പൻ എന്ന കവിതാ സമാഹാരത്തിലൂടെ ശ്രീധരൻ ചെറുവണ്ണൂർ വ്യക്തമാക്കുന്നത്. സൗഹൃദങ്ങളുടെ ഹൃദ്യതയാണ് സമര ശക്തിക്കൊപ്പം കരിമ്പനിൽ നിറയുന്നത്. കറുപ്പിനെ മധുരമാക്കുന്ന സർഗ്ഗസിദ്ധിയിലൂടെയാണ് ശ്രീധരൻ ചെറുവണ്ണൂരിന്റെ കവിതകളോരോന്നും കടന്നുപോകുന്നത്. വിവേചനങ്ങൾക്കപ്പുറം സർവ്വ നിറങ്ങളും തുല്ല്യതയിൽ നൃത്തമാടുന്ന നീതി തൂക്കും ജീവിതവുമാണ് കരിമ്പനിൽ പ്രതിനിധീകരിക്കുന്നത്. വളരെ ലളിതവും സുതാര്യവുമായാണ് കവിതകളെ ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.
പ്രസാധകർ സുജിലി പബ്ളിക്കേഷൻസ്
എതിർവാ :
എട്ടുവീട്ടിൽ പിള്ളമാരുടെ ജീവിത രഹസ്യം
സലിൻ മാങ്കുഴി
തിരുവിതാംകൂർ ചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയാണ് സലിൻ മാങ്കുഴിയുടെ എതിർവാ എന്ന നോവൽ പ്രമേയമാക്കുന്നത്. അധികാരത്തിലേക്കുള്ള പ്രയാണത്തിൽ യുവരാജാവായ മാർത്താണ്ഡവർമ്മയ്ക്ക് എതിർസ്വരം ഉയർത്തി നിലകൊണ്ടവരുടെ കഥയാണിത്. ചരിത്രവും, വീരാപദാനകഥകളും ഇരുട്ടിൽ നിർത്തിയ ആ മനുഷ്യർ ഈ ചരിത്രനോവലിലൂടെ വെളിച്ചത്തിലേക്ക് നീങ്ങി നിൽക്കുന്നു. ആറ്റിങ്ങൽ കലാപം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം കഴിഞ്ഞുള്ള എട്ടു വർഷങ്ങൾ വരെ നീളുന്ന ചെറിയ കാലത്തെയാണ് (1721 - 1737) നോവലിസ്റ്റ് 25 അദ്ധ്യായങ്ങളിൽ അനുപമ സുന്ദരമായി പുനഃസൃഷ്ടിക്കുന്നത്. തുറകയറി കുലം മുടിഞ്ഞ് അന്യം നിന്നു പോയ ഒരു വംശത്തിന്റെ അന്തസും ആഭിജാത്യവും ധർമ്മനിഷ്ഠയും ദേശസ്നേഹവും അന്യാദൃശമായ കല്പനാ വൈഭവത്തോടെ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നു.
പ്രസാധകർ: ചിന്താ പബ്ലിഷേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |