തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇടുക്കി മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി റിട്ട. ജസ്റ്റിസ് കെമാൽ പാഷ. സംഭവം കൈകാര്യം ചെയ്യുന്നതിൽ ഇടുക്കി മജിസ്ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്ന് കമാൽ പാഷ ആരോപിച്ചു.
കാറിനടുത്ത് പോയാണ് മജിസ്ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്യുന്നത്. അതിനടുത്ത് പോകാനിടയായ സാഹചര്യത്തെക്കുറിച്ച് എങ്കിലും മജിസ്ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് വേണമായിരുന്നു തുടർ നടപടി എടുക്കാനെന്നും അദ്ദേഹം വിമർശിച്ചു. അവശതയുള്ള ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നൽകാൻ മജിസ്ട്രേറ്റ് തയ്യാറാകണമായിരുന്നു എന്നും കമാൽ പാഷ കൂട്ടിച്ചേർത്തു.
കസ്റ്റഡി കൊലപാതക കേസിൽ ജയിൽ അധികൃതർക്കും വീഴ്ചയുണ്ടായി. അത്ര അവശനായിരുന്ന പ്രതിയെ ആശുപത്രിയിലാക്കാൻ ജയിൽ സൂപ്രണ്ട് തയ്യാറായില്ല. മജിസ്ട്രേറ്റിനടുത്തേക്ക് നടക്കാൻ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നതെങ്ങനെയെന്നാണ് കമാൽ പാഷയുടെ ചോദ്യം. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. അവശതയുള്ള ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നൽകാൻ മജിസ്‌ട്രേറ്റ് അപ്പോൾ തന്നെ തയ്യാറാകണമായിരുന്നു. എന്നാൽ, അതുണ്ടായില്ലെന്നും കമാൽ പാഷ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |