SignIn
Kerala Kaumudi Online
Thursday, 23 April 2026 10.28 PM IST

ടി വി സീരിയലുകൾക്ക് അടിമ; എ ആർ റഹ്മാനേക്കാൾ പ്രതിഫലം, അനിരുദ്ധ് രവിചന്ദറെക്കുറിച്ച് അധികമാർക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്

Increase Font Size Decrease Font Size Print Page

anirudh-ravichander

തന്റേതായ കയ്യൊപ്പ് ചാർത്തി അതുല്യമായ മാസ്റ്റർ പീസുകൾ ഒരുക്കി ഇന്ത്യയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാൾ എന്ന പേരിനുടമയായി മാറിയ ആളാണ് അനിരുദ്ധ് രവിചന്ദർ. ഈ കാലഘട്ടത്തിലെ സൂപ്പർഹിറ്റ് പാട്ടുകളിൽ മിക്കതും പിറന്നത് അനിരുദ്ധിന്റെ സംഗീതത്തിലോ ശബ്ദത്തിലോ ആയിരിക്കും. ഈ വിജയയാത്ര കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനി ചിത്രം ജയിലറിൽ വരെ എത്തിനിൽക്കുന്നു. അനിരുദ്ധിനെക്കുറിച്ച് പലർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്.

ബാഷാ ഫാൻ

anirudh

നടൻ രവി രാഗവേന്ദ്രയുടെ മകനും സൂപ്പർതാരം രജനീകാന്തിന്റെ അടുത്ത ബന്ധുവുമാണ് അനിരുദ്ധ്. രജനിയുടെ ഭാര്യ ലതയുടെ അനന്തരവനാണ് അനിരുദ്ധ്. അതിനാൽ തന്നെ അനിരുദ്ധിനോട് രജനിയ്ക്ക് പ്രത്യേക വാത്സല്യവുമുണ്ട്. രജനീകാന്തിന്റെ കടുത്ത ആരാധകനായ അനിരുദ്ധിന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ബാഷയാണ്.

കാറെന്നാൽ ജീവൻ

anirudh

ഇറക്കുമതി ചെയ്യുന്ന കാറുകളാണ് അനിരുദ്ധിന് പ്രിയം. ബി എം ഡബ്യൂ 320 ആണ് അനിരുദ്ധ് നാട്ടിൽ ഓടിക്കുന്നത്. വിദേശത്ത് പോയാൽ ലംബോർഗിനി, ഫെരാരി എന്നിവ വാടകയ്ക്കെടുത്ത് അതിലായിരിക്കും കറക്കം.

ടി വി സീരിയലിന് അടിമ

ഹോളിവുഡ് സിനിമകൾ അത്ര പ്രിയമല്ലാത്ത അനിരുദ്ധ് ടെലിവിഷൻ സീരിയലുകൾക്ക് അടിമയാണ്. ലോകം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തുകാരനായ പാബ്ളോ എസ്‌കോബാറിന്റെയും ഫിക്‌ഷണൽ കഥാപാത്രമായ വാൾട്ടർ വൈറ്റിന്റെയും ആരാധകനായ കടുത്ത ഫാനായ അനിരുദ്ധ് കൂടുതൽ സമയവും ചെലവഴിക്കുന്നത് അമേരിക്കൻ ടെലിവിഷൻ സീരിയലുകളായ നാർകോസും ബ്രേക്കിംഗ് ബാഡും കണ്ടുകൊണ്ടാണ്. അനിരുദ്ധിന്റെ 'ഹോളാ അമിഗോ' എന്ന പാട്ടിൽ ഇത് കാണാം. 'പ്ളാട്ടാ ഒ പ്ളൂമോ'യിലാണ് ഈ പാട്ട് അനിരുദ്ധ് അവസാനിപ്പിക്കുന്നത്.

ശുദ്ധ വെജിറ്റേറിയൻ

ലോകം മുഴുവൻ സഞ്ചരിച്ചാലും വെജിറ്റേറിയൻ ആഹാരം മാത്രം കഴിക്കാൻ അനിരുദ്ധ് ശ്രദ്ധിക്കും. പ്രിയപ്പെട്ട ആഹാരം റൈസ് ചോറാണ്.

അനിരുദ്ധിന്റെ ലോകം

പാർട്ടികളും ആഘോഷങ്ങളും ഇഷ്‌ടമില്ലാത്ത അനിരുദ്ധ് കൂടുതൽ സമയവും ചെലവഴിക്കുക ആൽവാർപേട്ടിലെ സ്വന്തം സ്റ്റുഡിയോയിലായിരിക്കും.

റിയൽ മാഡ്രിഡ്

സ്‌പാനിഷ് ഫുട്‌ബോൾ ക്ളബ് റിയൽ മാഡിഡ്രിന്റെ വലിയ ആരാധകനാണ് അനിരുദ്ധ്. മാത്രമല്ല മാഞ്ചസ്റ്റ‌ർ യുണൈറ്റഡ് ക്ളബിന്റെ ഒരു മത്സരങ്ങളും അനിരുദ്ധ് മുടക്കാറില്ല.

ബെസ്റ്റ് ഫ്രണ്ട്

anirudh

സൗഹൃദങ്ങൾക്ക് വളരെയധികം വില നൽകുന്നയാളാണ് അനിരുദ്ധ്. സൗഹൃദങ്ങളെ ബഹുമാനിക്കുന്നു. നടൻ ശിവകാർത്തികേയൻ, സംവിധായകൻമാരായ വിഗ്നേഷ് ശിവൻ, നെൽസൽ ദിലീപ് കുമാർ എന്നിവർ അനിരുദ്ധിന്റെ അടുത്ത സുഹൃത്തുക്കളാണ്.

അമേരിക്ക ഉയിർ

അമേരിക്കയെ വളരെയധികം ഇഷ്ടപ്പെടുന്ന അനിരുദ്ധ് ഇടയ്ക്കിടെ അവിടേയ്ക്ക് യാത്ര പോകാറുമുണ്ട്.

വളർന്നാലും കുട്ടി തന്നെ

anirudh

എത്ര മുതിർന്നാലും പുറത്തുപോയി ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അനിരുദ്ധ്. പ്ളേസ്റ്റേഷനിൽ ഫിഫ കളിക്കാൻ ഉറക്കമൊഴിഞ്ഞിരിക്കാനും മടിയില്ല.

സോർ പാച്ച് ഇഷ്ടം

പ്രിയപ്പെട്ട സ്‌നാക്ക് സോർ പാച്ച് ആണ്. അമേരിക്കയിൽ നിന്ന് ഇടയ്ക്കിടെ ഇത് വാങ്ങിക്കൊണ്ട് വരാറുണ്ട്.

അനിരുദ്ധിനെക്കുറിച്ച് മിക്കവർക്കും അറിയാത്ത ചില കാര്യങ്ങൾക്കൂടിയുണ്ട്. തന്റെ ആദ്യ ബോളിവുഡ് സിനിമയായ ഷാരൂഖ് ചിത്രം ജവാനിൽ അനിരുദ്ധ് വാങ്ങുന്ന പ്രതിഫലം പത്ത് കോടി രൂപയാണെന്നാണ് വിവരം. സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ വാങ്ങുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ. എട്ട് കോടി രൂപയാണ് എ ആർ റഹ്മാന്റെ പ്രതിഫലം. എന്നിരുന്നാലും സംഗീത ലോകത്ത് തന്റെ പ്രചോദനം എ ആ‌ർ റഹ്മാനാണെന്ന് അനിരുദ്ധ് പറയും. ഇന്ത്യൻ സംഗീത ലോകത്ത് വമ്പൻമാരുണ്ടെങ്കിലും മുൻനിരയിൽ തന്നെയുള്ള അനിരുദ്ധ് ഇതുവരെ സ്വന്തമാക്കിയത് 38 പുരസ്കാരങ്ങളാണ്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ, ഒൻപത് സൈമ അവാർഡുകൾ, അഞ്ച് വിജയ് അവാർഡുകൾ എന്നിവയാണ് അനിരുദ്ധ് സ്വന്തമാക്കിയത്.

TAGS: ANIRUDH RAVICHANDER, INTERSTING FACTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.