തിരുവനന്തപുരം: ഓണത്തിന്റെ വരവറിയിച്ചു ഇന്ന് ചിങ്ങം ഒന്ന്. ഞായറാഴ്ചയാണ് അത്തം. അന്നാണ് വിനായക ചതുർത്ഥിയും. 28ന് ഉത്രാടം. 29നാണ് തിരുവോണം. ഇന്നലെ സന്ധ്യയോടെ ഒരു മാസത്തെ രാമായണ മാസാചരണം അവസാനിച്ചു. ഞായറാഴ്ച ക്ഷേത്രങ്ങളിൽ പ്രത്യേക വിനായക പൂജകളും മഹാഗണപതി ഹോമവും നടക്കും. ഇന്നു മുതൽ വിപണികളിൽ ഓണം കച്ചവടം പൊടിപൊടിക്കും.
സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്നുച്ചയ്ക്ക് രണ്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനാകും. കേരള അഗ്രോ ബിസിനസ് കമ്പനിയുടെ (കാബ്‌കോ) ഉദ്ഘാടനവും പച്ചക്കറി -ചെറു ധാന്യകൃഷി വിപുലീകരണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന പോഷക സമൃദ്ധി മിഷന്റെ പ്രഖ്യാപനവും ഇതോടനുബന്ധിച്ചുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |