തൃശൂർ: വ്യത്യസ്തമായ തിരുവാതിരക്കളി അവതരിപ്പിച്ച് കോടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. പുരുഷന്മാരാണ് ചുവടുവച്ചത് എന്നതാണ് ഈ തിരുവാതിരക്കളി വൈറലാകാൻ കാരണം. എസ്‌സിപിഒ മുതല്‍ എസ്‌ഐമാര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് തിരുവാതിരക്കളിയിൽ പങ്കെടുത്തത്.
എസ്‌ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്സന്‍, എഎസ്ഐമാരായ ബാബു, റെജി, ജഗദീഷ്, എസ്‌സിപിഒ ജാക്സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍. ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈഎസ് പി സലീഷ് എൻ ശങ്കരൻ, സിഐ ഇ ആർ ബൈജു, എസ്‌ഐ ഹരോൾഡ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |